Month: June 2023
-
NEWS
ഉത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ
ഉത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായതിനെ തുടർന്നാണ് നടപടി. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ച് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. രാജ്യം കടുത്ത സാമ്ബത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.മിക്കവരും സാമ്ബത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്.
Read More » -
Kerala
ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരകോടിയുടെ സ്കോളര്‍ഷിപ്പ് നേടി ആർദ്ര
പാലക്കാട്:പൊതുവിദ്യാലയങ്ങളില്‍ പഠിച്ച ഒരു നാട്ടിൻപുറത്തുകാരിയുടെ നേട്ടം ആഘോഷിക്കുകയാണ് പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ട ഗ്രാമം. കോഴിക്കോട്ടുപറമ്ബില്‍ രാമചന്ദ്രന്റെയും ഷിജുമോളുടെയും മൂത്തമകള്‍ ആര്‍ദ്രയാണ് ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരകോടിയുടെ സ്കോളര്‍ഷിപ്പ് നേടി നാടിന് അഭിമാനമായത്. യു.കെയിലെ വാര്‍വിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി പ്രവേശനം ലഭിച്ചതാണ് ആര്‍ദ്രക്ക് സ്വപ്നസാക്ഷാത്കാരമായത്.പി.എച്ച്.ഡിക്കൊപ്പം പലഘട്ടങ്ങളില്‍ നടന്ന ഇൻറര്‍വ്യൂകളിലൂടെയാണ് “Chancellor”s International Scholarship ” ആര്‍ദ്ര നേടിയത്. മൂന്നുവര്‍ഷത്തെ സ്കോളര്‍ഷിപ്പോടെയുള്ള റിസര്‍ച്ച് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. കൊടുമുണ്ട ഗവ. ഹൈസ്കൂളില്‍നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയാക്കിയത്. വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.സിലായിരുന്നു ഹയര്‍ സെക്കൻഡറി പഠനം.സെപ്റ്റംബര്‍ 15ന് യുകെയിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് ആര്‍ദ്ര.
Read More » -
Kerala
മറുനാടൻ മലയാളിക്കെതിരെ പരാതിയുമായി സ്ത്രീകൾ ഉൾപ്പെടെ 65 പേർ:പി വി അൻവർ എംഎൽഎ
മറുനാടൻ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പി.വി അന്‍വര്‍ എംഎല്‍എ. മറുനാടനെതിരായ പരാതികള്‍ സ്വീകരിക്കുന്നതിന് തുടങ്ങിയ ഹെല്‍പ് ഡെസ്‌കില്‍ ഇതുവരെ സമീപിച്ചത് സ്ത്രീകൾ ഉൾപ്പെടെ 65 പേരാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ‘മറുനാടന്‍ മലയാളി’ നല്‍കിയ വാര്‍ത്തയുടെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസമാണ് പി.വി അന്‍വര്‍ എംഎല്‍എ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറുനാടന്‍ മലയാളിക്കെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പരാതിയുമായി നിരവധി പേര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നുവെന്നുമായിരുന്നു അന്‍വര്‍ എംഎല്‍എ പറഞ്ഞത്. പി.വി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇത് വരെ ഹെല്‍പ് ഡെസ്ക്കിനെ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേരാണ്.!! നിന്റെ നല്ല ബെസ്റ്റ് ടൈമാടാ.. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സകല കോടതിയിലും നിന്നെ കയറ്റും.തെക്ക് വടക്ക് ഓടിക്കും.നിന്നെ ഷെഡില്‍ കയറ്റാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ….
Read More » -
Crime
ഡിഎംകെ നേതാവിന്റെ മകളെ കൊലപ്പെടുത്തിയ 17കാരൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ധര്‍മപുരിയിലെ ഡിഎംകെ കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ (23)ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായ 17കാരനാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഹൊസൂരിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയായ ഹര്‍ഷയെ ബുധനാഴ്ച രാവിലെയാണ് കൊമ്ബൈ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. യുവതിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് അവസാനമായി വിളിച്ചത് 17കാരനെയാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Read More » -
Crime
പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന കമുകനെ വെട്ടിക്കൊലപ്പെടുത്തി; പെണ്‍കുട്ടി ജീവനൊടുക്കി
കോയമ്ബത്തൂര്‍: പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന കമുകനെ യുവതിയുടെ അമ്മാവന്‍ വെട്ടിക്കൊലപ്പെടുത്തി.സംഭവത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ആണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ചെന്ന പ്രശാന്തും ധന്യയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവന്‍ വിഗ്‌നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധന്യയുടെ കണ്‍മുന്നില്‍വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ വിഗ്‌നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » -
Local
കുളമാവിൽ കാർ 100 അടി താഴ്ച്ചെ കൊക്കയിലേക്കു മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇടുക്കി: കാർ നിയന്ത്രണം വിട്ട് 100 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു. കാറോടിച്ചിരുന്ന കട്ടപ്പന കുന്തളംപാറ സ്വദേശി ജോസഫ് ജോൺ (50) പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ 7.30നായിരുന്നു അപകടം. കുളമാവ് എസ്.ഐ നസീറും സംഘവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് ജോസഫ് ജോൺ പറയുന്നു. ‘മുത്തിയുരുണ്ടയാർ കഴിഞ്ഞ് കുളമാവിലേക്കു വരുന്ന വഴിയായിരുന്നു. കുളമാവ് വനത്തിനു സമീപം വളവിൽ ബ്രേക്കിടാൻ ശ്രമിക്കുമ്പോൾ വാഹനം നിയന്ത്രണം വിട്ടു പുല്ലിൽക്കയറി. മഞ്ഞുവീണു തെന്നിക്കിടക്കുകയായിരുന്നു. റോഡിൽ നിന്നു മാറിയ വാഹനം മറിയാൻ തുടങ്ങി. വണ്ടി എവിടെയെങ്കിലും ഒന്നു തട്ടിനിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. നൂറടി താഴെച്ചെന്നാണ് നിന്നത്. ഇതിനിടെ കാർ മൂന്നോ നാലോ തവണ മറിഞ്ഞത് ഓർമയുണ്ട്. വണ്ടിയിൽ നിന്നിറങ്ങി റോഡിലെത്തിയപ്പോൾ കുളമാവ് പൊലീസിനെ കണ്ടു. ജനവാസം ഇല്ലാത്ത സ്ഥലമാണ്. പരുക്കു പറ്റിയിരുന്നെങ്കിൽ അപകടം വിവരം പുറംലോകം അറിയില്ലായിരുന്നു. വളവിൽ വാഹനത്തിന്റെ വേഗം കുറയ്ക്കാനാണ് ബ്രേക്ക് ചെയ്തത്. കാറിന്റെ ടയർ പഞ്ചറായതാണ് തെന്നി മാറാൻ കാരണമെന്നു കരുതുന്നു.’
Read More » -
India
അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോൾ തെരുവുവിളക്കുകൾ അണഞ്ഞു; അന്വേഷണത്തിന് നിർദ്ദേശം
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പുറത്തെ തെരുവു വിളിക്കുകള്‍ അണഞ്ഞതിനെ ചൊല്ലി വിവാദം. സംഭവിച്ചത് സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.ചെന്നൈ വിമാനത്താവളത്തിന് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി. അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങി കാറില്‍ കയറുന്നതിനിടെയാണ് പ്രദേശത്തെ വൈദ്യുതി നിലച്ചത്.
Read More » -
Kerala
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് കാർത്തികാലയത്തിൽ കാർത്തികേയൻ (62) ആണ് മരിച്ചത്. വാരനാട് കാക്കരവെളി ആയൂർവേദാശുപത്രിയ്ക്ക് സമീപം രാവിലെ 10.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തികേയനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ശോഭിനി. കനീഷ്, കവിത എന്നിവർ മക്ക ൾ.
Read More » -
Kerala
പത്തനംതിട്ട വഴി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാൻ കെഎസ്ആർടിസി
പത്തനംതിട്ട:കെഎസ്‌ആര്‍ടിസി പത്തനംതിട്ട വഴി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നു. പുനലൂര്‍-മൂന്നാര്‍, പുനലൂര്‍- കാഞ്ഞങ്ങാട്,നെടുമങ്ങാട്- മൂന്നാര്‍, തിരുവനന്തപുരം-വാഗമൺ തുടങ്ങിയവയാണ് പുതിയ സർവീസുകൾ. പുനലൂര്‍-മൂന്നാര്‍ പുതിയ സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും.തൊടുപുഴ, നേര്യമംഗലം, അടിമാലി വഴിയാണ് സര്‍വീസ്. രാവിലെ 5ന് പുനലൂരില്‍ നിന്നു പുറപ്പെടും. 6ന് പത്തനംതിട്ട, 6.25ന് റാന്നിയിലും 11.50ന് മൂന്നാറിലും എത്തും.ഉച്ചയ്ക്ക് 2ന് മൂന്നാറില്‍ നിന്നു തിരിച്ചു പുനലൂര്‍ക്കു പുറപ്പെടും. പുനലൂര്‍- കാഞ്ഞങ്ങാട് സൂപ്പര്‍ ഫാസ്റ്റ് കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, തളിപ്പറമ്ബ്, ചിറ്റാരിക്കല്‍ വഴിയാണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2ന് പുനലൂരില്‍ നിന്നു പുറപ്പെടും. 3ന് പത്തനംതിട്ട, 3.25ന് റാന്നി, പുലര്‍ച്ചെ 4.10ന് തളിപ്പറമ്ബ്, 5.30ന് ചിറ്റാരിക്കാല്‍, രാവിലെ 7.40ന് കാഞ്ഞങ്ങാട് എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് നിന്നു പുനലൂരിനു പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 5.20ന് പത്തനംതിട്ടയിൽ എത്തും. നെടുമങ്ങാട്- മൂന്നാര്‍ സൂപ്പര്‍ ഫാസ്റ്റ് രാവിലെ…
Read More »
