KeralaNEWS

പത്തനംതിട്ട വഴി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാൻ കെഎസ്ആർടിസി

പത്തനംതിട്ട:കെഎസ്‌ആര്‍ടിസി പത്തനംതിട്ട വഴി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നു. പുനലൂര്‍-മൂന്നാര്‍, പുനലൂര്‍- കാഞ്ഞങ്ങാട്,നെടുമങ്ങാട്- മൂന്നാര്‍, തിരുവനന്തപുരം-വാഗമൺ തുടങ്ങിയവയാണ് പുതിയ സർവീസുകൾ.
പുനലൂര്‍-മൂന്നാര്‍ പുതിയ സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും.തൊടുപുഴ, നേര്യമംഗലം, അടിമാലി വഴിയാണ് സര്‍വീസ്. രാവിലെ 5ന് പുനലൂരില്‍ നിന്നു പുറപ്പെടും. 6ന് പത്തനംതിട്ട, 6.25ന് റാന്നിയിലും 11.50ന് മൂന്നാറിലും എത്തും.ഉച്ചയ്ക്ക് 2ന് മൂന്നാറില്‍ നിന്നു തിരിച്ചു പുനലൂര്‍ക്കു പുറപ്പെടും.
പുനലൂര്‍- കാഞ്ഞങ്ങാട് സൂപ്പര്‍ ഫാസ്റ്റ് കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, തളിപ്പറമ്ബ്, ചിറ്റാരിക്കല്‍ വഴിയാണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2ന് പുനലൂരില്‍ നിന്നു പുറപ്പെടും. 3ന് പത്തനംതിട്ട, 3.25ന് റാന്നി, പുലര്‍ച്ചെ 4.10ന് തളിപ്പറമ്ബ്, 5.30ന് ചിറ്റാരിക്കാല്‍, രാവിലെ 7.40ന് കാഞ്ഞങ്ങാട് എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് നിന്നു പുനലൂരിനു പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 5.20ന് പത്തനംതിട്ടയിൽ എത്തും.

 

നെടുമങ്ങാട്- മൂന്നാര്‍ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 5.30ന് നെടുമങ്ങാട് നിന്നു പുറപ്പെട്ട് 8.55ന് പത്തനംതിട്ടയിലും വൈകിട്ട് 3.55ന് മൂന്നാറും എത്തും. തിരുവനന്തപുരത്തു നിന്നു വാഗമണ്‍ വഴി കട്ടപ്പനയ്ക്ക് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് തുടങ്ങി. രാവിലെ 6.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ബസ് 10.30ന് പത്തനംതിട്ട, ഉച്ചയ്ക്ക് ഒന്നിന് വാഗമണ്‍ എത്തും.

Signature-ad

 

 

വാഗമണ്‍, മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ കൂടുതല്‍ സര്‍വീസ് പത്തനംതിട്ട വഴി ആരംഭിക്കാനും പദ്ധതിയുണ്ട്

Back to top button
error: