ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മുസ്ലിംകളുടെ കടകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകളുടെ വ്യാപക ആക്രമണം.
വിഎച്ച്പി- ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്.സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പുരോല നഗരത്തിലെ കടകള്‍ അടിച്ചുതകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സാന്നിധ്യത്തിലാണ് അതിക്രമം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.ലവ് ജിഹാദ് ആരോപണത്തിന് പിന്നാലെയാണ് ആക്രമണം.
മുസ്ലിംകള് ഒഴിഞ്ഞുപോയില്ലെങ്കില്‍ 20ന് റോഡ് ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നല്കി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്തെത്തിയിട്ടുണ്ട്. 15ാം തിയതിക്കുള്ളില്‍ കടകള്‍ പൂട്ടി സ്ഥലം വിടണമെന്നാണ് ഭീഷണി. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുസ്ലിംകളുടെ കടകളില്‍ പോസ്റ്ററുകളും പതിച്ചിരുന്നു.
കടകള്‍ക്ക് സംരക്ഷണം നല്‍കാനോ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസ് തയാറാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.