KeralaNEWS

കോട്ടയം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളർഷിപ്പ്

കോട്ടയം: കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളർഷിപ്പ്.മുട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ ഷിപ്പ് ലഭിച്ചത്.
കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്‌സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും. മുട്ടം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ കേരള ഡെവലപ്മെന്‍റ് ഇന്നോവഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ യംഗ് ഇന്നോവേറ്റര്‍ അവാര്‍ഡ് 2022ല്‍ നേടിയിരുന്നു. മൂന്നര വര്‍ഷമാണ് പഠന കാലാവധി. അടുത്തമാസം 15ന് സ്കോട്ട്‌ലൻഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും. കുമരകം പള്ളിച്ചിറ പുത്തൻപുര സാജൻ, ആലിസ് ദമ്ബതികളുടെ മകനാണ് ബിബിൻ.

Back to top button
error: