മാന്നാര്‍: ഒരു മൂട്ടില്‍നിന്ന് വിളവെടുത്തത് 35 കിലോ കപ്പ. ഒരു മൂട്ടില്‍നിന്ന് ലഭിച്ച മൂന്നു കിഴങ്ങുകളിലായിട്ടാണ് 35 കിലോ ലഭിച്ചത്.
ഇതിൽ ഒന്നരമീറ്റർ നീളവും പന്ത്രണ്ടര കിലോ തൂക്കവുമുള്ള കിഴങ്ങുമുണ്ട്.ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത് കുരട്ടിക്കാട് കുന്നക്കല്‍ വീട്ടില്‍ ശ്രീലാലാണ് ഭീമൻ കപ്പ വിളവെടുത്തത്. ചാരവും ചാണകവുമല്ലാതെ പ്രത്യേകിച്ച് വളങ്ങളൊന്നും ഉപയോഗിക്കാറില്ലെന്ന് ശ്രീലാൽ പറയുന്നു.
പതിനഞ്ചോളം കപ്പത്തണ്ടുകളായിരുന്നു ശ്രീലാല്‍ നട്ടത്.അതില്‍ മൂന്നു മൂടുകളിലും ഭീമൻ കപ്പകള്‍ വിളവെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ യുവ കര്‍ഷകൻ . ജൈവകൃഷിയാണ് ശ്രീലാല്‍ അവലംബിച്ചിരിക്കുന്നത്. വിളവെടുക്കുമ്ബോള്‍ സുഹൃത്തുകള്‍ക്കും അയല്‍വാസികള്‍ക്കും ഒരുപങ്ക് നല്‍കാനും ശ്രീലാല്‍ മറക്കാറില്ല.