IndiaNEWS

സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സര്‍ക്കാര്‍ പിൻവലിച്ചു

ചെന്നൈ:സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സര്‍ക്കാര്‍ പിൻവലിച്ചു.തമിഴ്നാട്ടില്‍ ഇനി സിബിഐക്ക് കേസെടുക്കാൻ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം.
തമിഴ്നാട് ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.സി.ബി.ഐ.ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രം കേസെടുക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ പത്തായി.കേരളം ഉള്‍പ്പെടെയുള്ള ഒൻപത് സംസ്ഥാനങ്ങളില്‍ നേരത്തേ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു.
ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കേരളം, മേഘാലയ, മിസോറാം, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥിതി നേരത്തേ ഉള്ളത്.
തമിഴ്നാട് വൈദ്യുതി മന്ത്രിയും ഡി.എം.കെ. നേതാവുമായ വി. സെന്തില്‍ ബാലാജിയെ കള്ളപ്പണം ആരോപിച്ച്‌ ഇ.ഡി. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സര്‍ക്കാരിന്റെ നീക്കം. ഇ.ഡി. ചോദ്യം ചെയ്യുന്നതിനിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Back to top button
error: