ഭോപ്പാൽ:മധ്യപ്രദേശിൽ 12 കാരിയെ വിറ്റത് 40000 രൂപയ്ക്ക്.സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുനാഗ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.12 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ 40000 രൂപ വാങ്ങി 27 കാരനുമായുള്ള വിവാഹം നടത്തുകയായിരുന്നു.വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 40,000 രൂപയ്ക്ക് പെണ്‍കുട്ടിയെ വിറ്റ് 20,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയതായും ബാക്കി തുക വിവാഹശേഷം അവര്‍ക്ക് കൈമാറാമെന്നും പറഞ്ഞാതായി പോലീസ് അറിയിച്ചു.