Month: June 2023
-
Kerala
ആലപ്പുഴയില്‍ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
ആലപ്പുഴ: ഗുഡ്സ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.മണ്ണഞ്ചേരി കണിച്ചുകാട് സലീമിന്റെ മകന്‍ സബീര്‍ സലീമാണ് (27) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കണിച്ചുകുളങ്ങരയിവെച്ചാണ് അപകടം നടന്നത്.സബീര്‍ ഓടിച്ചിരുന്ന ഗുഡ്‌സ് വാഹനത്തിലേക്ക് ലോറി ഇടിക്കുകയായിരുന്നു. സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
കാസർകോട്:ബളാല്‍ മരുതോത്ത് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍ (54)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനടുത്ത് ഓട ശേഖരിക്കാന്‍ പോയതായിരുന്നു നാരായണന്‍. ഓടക്കാടിനടിയില്‍ ഉണ്ടായിരുന്ന പെരുന്തേനീച്ചയാണ് നാരായണനെ ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഗുരുതാരാവസ്ഥയിലായ നാരായണനെ നാട്ടുകാര്‍ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: നാരായണി. മക്കള്‍: നിഷ, ജിഷ. മരുമക്കള്‍: കുമാരന്‍, സുനി.
Read More » -
Kerala
12കാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികനെ അറസ്റ്റ് ചെയ്തു
വയനാട്:12കാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്.ചാലിശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധു തന്നെയാണ് കുട്ടി.പലതവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നു.ആദ്യം വീട്ടുകാർ താക്കീത് നൽകി വിട്ടയച്ചിരുന്നു.വീണ്ടും ഉപദ്രവം തുടർന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കൗമാരക്കാരൻ പിടിയില്‍
പാപ്പിനിശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കൗമാരക്കാരൻ പോലീസ് പിടിയില്‍. വളപട്ടണം സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരിയായ വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പീഡനവിവരം പുറത്തു പറഞ്ഞത്.2020 ഒക്‌ടോബര്‍ ഒന്നുമുതല്‍ മുപ്പത്തിയൊന്നു വരെയുള്ള ഒരു മാസകാലയളവില്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
Read More » -
Crime
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റിൽ
ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റിൽ.ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൈസൂരിലെ ദാവൻഗരെയിലാണ് സംഭവം.ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. നിംഗരാജയുടെ ഭാര്യ കാവ്യ, കാമുകൻ ബിരേഷ് എന്നിവരെയാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെറസില്‍നിന്നു വീണാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് കാവ്യ പൊലീസിനോട് പറഞ്ഞിരുന്നത്.എന്നാല്‍ മകന്‍റെ മരണത്തില്‍ സംശയം തോന്നിയ അമ്മ പൊലീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിംഗരാജയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കാവ്യ തന്‍റെ കാമുകനായ ബിരേഷ് എന്ന യുവാവുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വിവാഹിതയായ കാവ്യയും ബിരേഷും തമ്മില്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു.യുവതി കഴിഞ്ഞ മാസം ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി. എന്നാല്‍ ഇവരെ ഗ്രാമവാസികള്‍ ചേര്‍ന്നു പിടികൂടി.പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിര്‍ദേശം നല്‍കി.തുടർന്ന് പഞ്ചായത്തംഗങ്ങളുടെ…
Read More » -
Kerala
പാണത്തൂരില്‍ വീടിന് മുകളിലേക്ക് ഡീസൽ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം
കാസർകോട്:പാണത്തൂരില്‍ വീടിന് മുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.അപകടങ്ങള്‍ തുടര്‍ക്കഥയായ പാണത്തൂര്‍ പരിയാരത്താണ് വീണ്ടും അപകടം നടന്നത്. മംഗലാപുരത്ത് നിന്നും ഡീസല്‍ കയറ്റി ചെമ്ബേരിയിലെ പുതിയ പെട്രോള്‍ പമ്ബിലേക്ക് വരികയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ടാങ്കറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഹസൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകര്‍ന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read More » -
Kerala
കോഫി ബാര്‍ നടത്തുന്ന വനിതയോട് അപമര്യാദയായി പെരുമാറി; കോൺഗ്രസ് നേതാവിനെതിരെ കേസ്
ഇടുക്കി:കോഫി ബാര്‍ നടത്തുന്ന വനിതയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത കോൺഗ്രസ് നേതാവിനും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനുമെതിരെ കേസ്. പെരുവന്താനത്താണ് സംഭവം.പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി പുല്ലാട്, കോണ്‍ഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എ.എൻ. രാമദാസ് എന്നിവര്‍ക്കെതിരെയാണ് കടയുടമയായ യുവതി പരാതി നല്‍കിയത്. സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അറസ്റ്റ് ഉള്‍പ്പെടെ നടപടി അടുത്തദിവസം ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Read More » -
NEWS
അങ്ങനെ ആ ചോദ്യത്തിന് ഉത്തരമായി, മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?
വര്‍ഷങ്ങളായി മനുഷ്യനെ അലട്ടുന്ന ഒരു ചോദ്യമുണ്ട്. മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന്? ലോകത്തിന്റെ പലയിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടന്നു. ജനിതക പരിവര്‍ത്തനത്തിന് വിധേയമായതിന്റെ ഭാഗമായി കോഴിയാണ് ആദ്യം ഉണ്ടായതെന്നാണ് ഒരു വിഭാഗം വാദിച്ചപ്പോള്‍ അല്ല മുട്ടയാണെന്നാണ് മറ്റൊരു വിഭാഗം വാദമുയര്‍ത്തി. എന്നാല്‍ ഇപ്പോഴിതാ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഒരി വിഭാഗം ഗവേഷകര്‍ ‘ഉത്തരം കിട്ടാത്ത ചോദ്യത്തിന്’ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. നേച്ചര്‍ ഇക്കോളജി ഇവല്യൂഷന്‍ എന്ന ജേണലിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചത്. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പത്തി കട്ടിയുള്ള തോടോടു കൂടിയ മുട്ടയിലൂടെയാണെന്നാണ് ഇവര്‍ പറയുന്നത്. അതായത് കോഴിക്ക് മുമ്പേ ഉണ്ടായത് മുട്ടയാണത്രേ. പഠനത്തിനായി 51 സ്പീഷ്യസുകളുടെ ഫോസിലുകള്‍, നിലനില്‍ക്കപ്പെടുന്ന ജീവിവര്‍ഗങ്ങള്‍ എന്നിവയെയാണ് പരീക്ഷണവിധേയമാക്കിയത്.
Read More » -
താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാപാരിയായ മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ മലപ്പുറം രണ്ടത്താണി സ്വദേശികളായ ഫവാസ്, സാബിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 22-നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെതട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷം ആറ്റിങ്ങലില്‍ ഉപേക്ഷിച്ചത്. വിദേശത്തുവെച്ചുണ്ടായ പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ഒളിവിലായിരുന്ന ഒന്നാം പ്രതി അലി ഉബൈറാനെയും രണ്ടാംപ്രതി നൗഷാദിനെയും നേരത്തെഅന്വേഷണസംഘം പിടികൂടിയിരുന്നു.
Read More » -
NEWS
ഉഗാണ്ടയില്‍ ഭീകരാക്രമണം; സ്‌കൂളിന് തീയിട്ടു, 38 കുട്ടികള്‍ ഉള്‍പ്പെടെ 41 പേരെ ചുട്ടുകൊന്നു
കംപാല: ഉഗാണ്ടയില്‍ ഭീകരര്‍ സ്‌കൂളിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 38 പേര്‍ വിദ്യാര്‍ഥികളാണ്. കോംഗോയുടെ അതിര്‍ത്തി പ്രദേശത്തുള്ള പോണ്ട്വെയിലെ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു പേര്‍ നാട്ടുകാരുമാണ്. പരുക്കേറ്റ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. നിരവധിപ്പേരെ തടവുകാരായി തട്ടിക്കൊണ്ടുപോയി. സ്‌കൂള്‍ ഡോര്‍മെട്രിയും സ്റ്റോര്‍ റൂമും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സ്‌കൂളിനു നേരെ ബോംബ് എറിയുകയും ചെയ്തു. ചിലരെ വെട്ടിയും വെടിവച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണു റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളുകള്‍ കത്തിക്കുന്നതും വിദ്യാര്‍ഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവാണ്. 1990 കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001 ല്‍ സൈന്യം ഉഗാണ്ടയില്‍നിന്നു തുരത്തിയിരുന്നു. തുടര്‍ന്ന് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഐഎസുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരികയുമാണ്.
Read More »