KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കൗമാരക്കാരൻ പിടിയില്‍

പാപ്പിനിശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കൗമാരക്കാരൻ പോലീസ് പിടിയില്‍.
വളപട്ടണം സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരിയായ വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പീഡനവിവരം പുറത്തു പറഞ്ഞത്.2020 ഒക്‌ടോബര്‍ ഒന്നുമുതല്‍ മുപ്പത്തിയൊന്നു വരെയുള്ള ഒരു മാസകാലയളവില്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Back to top button
error: