KeralaNEWS

സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച്‌ പകര്‍ച്ച വ്യാധികൾ

എലിപ്പനി മരണം 27.ഡെങ്കിപ്പനി മരണം 7
ഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊര്‍ജിതമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെട്ടത്. മാരിയില്ലാ മഴക്കാലം എന്ന പേരില്‍ പ്രത്യേക ക്യാംപയിനും പ്രഖ്യാപിച്ചിരുന്നു. പക്ഷെ സംസ്ഥാനത്താകെ പകര്‍ച്ച വ്യാധികള്‍ പടരുകയാണ്.
എല്ലാ ജില്ലകളിലും മുന്നില്‍ നില്‍ക്കുന്നത് ഡെങ്കിപ്പനിയാണ്.ഇന്നലെ സംസ്ഥാനത്താകെ 79 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.എറണാകുളത്ത് മാത്രം 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 276 പേര്‍ക്ക് ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമുണ്ട്.
ഒരു ഡെങ്കിപ്പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി. പാലക്കാട് കല്ലടിക്കോട് സ്വദേശി ജിനുമോൻ (32) ആണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
13 പേര്‍ക്കാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളത്.എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം‌ ഒരാള്‍ മരിച്ചിരുന്നു.പത്തനംതിട്ട ‍ അടൂർ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്.ഇതോടെ
ഈ വര്‍ഷത്തെ എലിപ്പനി മരണം 27 കടന്നു. പകര്‍ച്ച വ്യാധി മരണങ്ങള്‍ സ്ഥിരീകരിച്ച്‌ കണക്കില്‍പ്പെടുത്തുന്നത് വൈകുന്നതിനാല്‍ ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്ന വിമര്‍ശനവും ശക്തമാണ്.
മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് എന്നിവയും സംസ്ഥാനത്ത് പകരുന്നുണ്ട്.ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടിയത് മലപ്പുറത്താണ്. 1650 പേര്‍ക്കാണ് ജില്ലയില്‍ പനി ബാധിച്ചത്.

Back to top button
error: