KeralaNEWS

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കമിതാക്കളില്‍ ഒരാളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസത്തില്‍ സരിത(27)യാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്.

 

Signature-ad

വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്ബാടി തങ്കപ്പവിലാസം വീട്ടില്‍ തങ്കപ്പ(61)ന്റെ, മാല, ബൈക്കിലെത്തി പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തങ്കപ്പൻ മാലയില്‍ ബലമായി പിടിക്കുകയും, പ്രതികളുമായി മല്പിടിത്തം ഉണ്ടാകുകയും ചെയ്തു.ഇതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ബൈക്കുമായി സ്ഥലം വിട്ടു.

 

ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തടഞ്ഞു വെച്ച്‌, അടൂര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഓടിപ്പോയയാളുടെ പേര് അൻവര്‍ഷാ എന്നാണെന്നും, ഇരുവരും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണ കേസുകളില്‍ പ്രതികളാണെന്നും യുവതി വെളിപ്പെടുത്തി, മാല യുവതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു.

 

അൻവർഷായ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അടൂര്‍ പോലീസ് ഇൻസ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ മനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്  അന്വേഷണം നടത്തുന്നത്.

Back to top button
error: