KeralaNEWS

അവയവദാനത്തെ മറയാക്കി കോടികൾ കൊയ്യുന്ന ആശുപത്രി ലോബികൾക്കെതിരെ ഒറ്റയാൾ പോരാട്ടമായി ഡോ.സദാനന്ദന്‍ ഗണപതി

രു കശാപ്പുകാരന്റെ ലാഘവത്തോടെ മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികള്‍ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികള്‍ക്കെതിരായ നിയമപോരാട്ടത്തിലാണ് കൊല്ലം മരുത്തടി അഞ്ജലിയില്‍ ഡോ.സദാനന്ദന്‍ ഗണപതി.മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസുണ്ടായതും ഡോ.ഗണപതിയുടെ പോരാട്ടത്തിനൊടുവിലാണ്.കൊല്ലം ശക്തികുളങ്ങരയില്‍ 52 വര്‍ഷമായി  ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍ ഗണപതി.

2016ല്‍ തുടങ്ങിയതാണ് അവയവദാന കച്ചവടത്തിനെതിരായ
ഡോ.ഗണപതിയുടെ നിയമ പോരാട്ടങ്ങളഇതിനിടയ്ക്ക് കേരളത്തിലെ ‘മസ്തിഷ്‌ക’ മരണനിരക്ക് കുത്തനെ കുറഞ്ഞു എന്ന് മാത്രമല്ല, ചട്ടങ്ങള്‍ ലംഘിച്ച്‌ അവയദാനം നടത്തിയ ഒരു ആശുപത്രിയുടെ അവയവദാനത്തിനുള്ള ലൈസന്‍സ് റദ്ദാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
2009 നവംബര്‍ 29ന് നടന്ന അപകടത്തില്‍, ഉടുമ്ബന്‍ചോല സ്വദേശി വി.ജെ എബിന്‍ (18) മരിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തതും ഡോ..ഗണപതിയുടെ വിജയം തന്നെയാണ്.കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി സമൻസ് അയച്ചത്.
2009 നവംബര്‍ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുത്തത്. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്‍ജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരിക്കുന്നത്.2009 നവംബര്‍ 29 നാണ് ഉടുമ്ബൻചോല സ്വദേശിയായ വിജെ എബിൻ എന്ന 18 കാരനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടകത്തെ തുടര്‍ന്ന് യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി.
രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാല്‍ അത് ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തി എതിര്‍ കക്ഷികള്‍ക്ക് സമൻസ് അയക്കാൻ  ഉത്തരവിടുകയായിരുന്നു.
മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിക്ക് ദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കെതിരെ കോടതി കേസെടുക്കുമ്പോൾ ഉയരുന്നത് ആശങ്കയാണ്.കേരളത്തിലെ പല സ്ഥലത്തും ഇത്തരം തട്ടിപ്പുകളുണ്ടെന്ന സൂചനയുണ്ട്.അവ ഓരോന്നും  ഇതുപോലെ പുറത്തുവരും എന്നുതന്നെ കരുതാം.

Back to top button
error: