IndiaNEWS

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ല്‍ നിന്ന് 16 ആക്കി 

രസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി ഏഷ്യൻ രാജ്യമായ ജപ്പാൻ.

ഉപരിസഭയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ജപ്പാൻ പാര്‍‌ലമെന്റ് പ്രായപരിധിയില്‍ മാറ്റം വരുത്തിയത്.ഇതോടെ രാജ്യത്ത് 16 വയസിന് താഴെയുള്ള ഏത് ലൈംഗിക പ്രവര്‍ത്തനവും ബലാത്സംഗമായി കണക്കാക്കും.

 

Signature-ad

പുതിയ നിയമപ്രകാരം 16 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി വശീകരിക്കുകയോ ഭീഷണിപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ ഏകദേശം മൂന്നുലക്ഷം രൂപ പിഴയോ ലഭിക്കും.

അതേസമയം ഇന്ത്യയിൽ ലൈംഗിക ബന്ധത്തിന് അനുമതി നൽകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 16 ആയി കുറയ്ക്കുന്നതു സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷൻ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തോടു അഭിപ്രായം തേടി.
പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പ്രണയത്തിലാവുന്നതും ഒളിച്ചോടുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് നടപടി.
18 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യും.ഈ സാഹചര്യത്തിൽ, പ്രായപരിധി പുതുക്കുന്നതിനായി നിയമനിര്‍മാണം സാധ്യമാണോയെന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികൾ കേന്ദ്ര നിയമ കമ്മിഷനോട് ചോദിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്ര നിയമ കമ്മീഷന്റെ ഇടപെടൽ.

Back to top button
error: