KeralaNEWS

വ്യാജ വിഡിയോയും ഫോട്ടോയും പ്രചരിപ്പിച്ചു, എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

   എ.എ. റഹീം എംപിയെ അപകീർത്തിപ്പെടുത്തിയുളള വ്യാജചിത്രവും വിഡിയോയും പ്രചരിപ്പിച്ച കേസിൽ ആറന്മുള കോട്ട സ്വദേശി അനീഷ് കുമാറിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ ചെറുതുരുത്തി  പൊലീസ്   പുലർച്ചെ വീട്ടിലെത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. .

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ തലപ്പാവ് ധരിച്ച് സിംഹാസനത്തിൽ ഇരിക്കുന്ന  ഒരു ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ  എ.എ. റഹീം തലപ്പാവ് ധരിച്ച് ഇരിക്കുന്ന വ്യാജ വീഡിയോയ്ക്ക്  28 സെക്കൻഡ് ദൈർഘ്യമുണ്ട്. ഈ വിഡിയോ അപകീർത്തികരമാണെന്നു വ്യക്തമാക്കി എ.എ റഹീം എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ തൃശൂർ സ്വദേശി നിഷാദ്, കൊല്ലം മയ്യനാട് സ്വദേശി ശ്രീജേഷ് എന്നിവരും പ്രതികളാണ്.

Back to top button
error: