KeralaNEWS

കാസർകോട് മെഡിക്കൽ കോളേജിനായി കൊച്ചിയിൽ പിച്ച തെണ്ടല്‍

കാസർകോട്: കാലങ്ങളായി മുടങ്ങി കിടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപനം യാഥാര്‍ഥ്യമാക്കാൻ കാസര്‍ഗോഡും കൊച്ചിയിലും പ്രതീകാത്മക പിച്ചയെടുക്കല്‍.

കാസര്‍ഗോഡ് ജില്ലയുടെ മെഡിക്കല്‍ കോളേജ് ആശുപത്രി എന്ന സ്വപ്നം പത്ത് വര്‍ഷം കാത്തുനിന്നിട്ടും കെട്ടിടങ്ങളില്‍ മാത്രം ഒതുങ്ങി എന്ന സാഹചര്യത്തില്‍ ആണ് പ്രതീകാത്മക പിച്ച തെണ്ടല്‍ സമരം സംഘടിപ്പിച്ചത്.

 

Signature-ad

മൂവ്മെന്‍റ് ഫോര്‍ ബെറ്റര്‍ കേരള എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആണ് പ്രതീകാത്മക പിച്ചയെടുക്കല്‍ സംഘടിപ്പിച്ചത്. ജില്ലയിലെ ജനങ്ങള്‍ നിരന്തരമായി മെഡിക്കല്‍ കോളേജിന് വേണ്ടി സമരമുഖത്ത് ഉണ്ടെങ്കിലും, സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കിട്ടുന്ന ഉറപ്പുകള്‍ പാഴ്‌വാക്കാവുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സമരത്തിന് സംഘടിപ്പിച്ചത് എന്ന് സംഘാടകര്‍ പറഞ്ഞു.കാഞ്ഞങ്ങാട്, പാലക്കുന്ന്, ബേക്കല്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രതീകാത്മക പിച്ച തെണ്ടല്‍ നടന്നു.

Back to top button
error: