IndiaNEWS

മുംബൈയിലെ പാലത്തിന് വി.ഡി. സവര്‍ക്കറുടെ പേര്

മുംബൈ: നഗരത്തില്‍ പൂർത്തിയായി വരുന്ന കടല്‍പാലങ്ങള്‍ക്ക് ഹിന്ദുത്വ ആചാര്യൻ വി.ഡി. സവര്‍ക്കര്‍, മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ പേരിടാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.
വര്‍സോവ-ബാന്ദ്ര കടല്‍പാലത്തിന് വീര്‍ സവര്‍ക്കര്‍ സേതു എന്നും മുംബൈ നഗരത്തെയും നവിമുംബൈയേയും കൂട്ടിമുട്ടിക്കുന്ന മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്കിന് (എംടിഎച്ച്‌എല്‍) അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി ശിവ്നവ ഷെവ അടല്‍ സേതു എന്നുമാണ് പേരിടുക.
ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗശേഷം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Back to top button
error: