മീററ്റ്: ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ 35കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.സർക്കാർ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കൺസൾട്ടൻസി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം.
ഓഫീസിലെത്തിയ വിധവയായ 35 കാരിക്ക് മയക്കുമരുന്ന് കലര്‍ന്ന ശീതളപാനീയം കുടിക്കാന്‍ നല്‍കിയ ശേഷം നാല് പേര്‍ ചേര്‍ന്ന് മാറിമാറി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തുകയും ചെയ്തു.അവശയായ യുവതിയെ വിജനമായ വഴിയരികിൽ ഉപേക്ഷിച്ചു പോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan