തിരുവനന്തപുരം:ബാലരാമപുരത്ത് വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.മകളെ സ്ഥാപനത്തിലെ ഉസ്താദും മറ്റൊരു അദ്ധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായി അസ്മിയയുടെ മാതാവാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഒരാഴ്ച മുന്‍പാണ് അസ്മിയയെ കോളേജിലെ ലൈബ്രറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് രക്ഷിതാക്കള്‍ അന്നുമുതൽ പറഞ്ഞിരുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്നും കുടുംബം ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു.അതിനുപിന്നാലെയാണ് സ്ഥാപനത്തിലെ ഉസ്താദും മറ്റൊരു അദ്ധ്യാപികനും ചേര്‍ന്ന് അസ്മിയയെ പീഡിപ്പിച്ചതായി മകൾ തന്നോട് പറഞ്ഞിരുന്നതായുള്ള മാതാവിന്റെ വെളിപ്പെടുത്തൽ.
അതേസമയം ബാലരാമപുരത്ത് വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥാപനത്തിനെതിരെ കളക്ടര്‍ക്ക് കത്ത് നല്‍കി പോലീസ്.മദ്രസയ്‌ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി ഇല്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.ഹോസ്റ്റലുകളും മറ്റ് വിദ്യാഭ്യാസ കെട്ടിടങ്ങളും പ്രവര്‍ത്തിക്കാനുള്ള അനുമതി സ്ഥാപനത്തിന് ലഭിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.ഇത് സാധൂകരിക്കുന്നതാണ് പോലീസ് ഇപ്പോള്‍ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലെ വിവരങ്ങള്‍.
അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കള്‍, സഹപാഠികള്‍, കോളേജ് അദ്ധ്യാപകര്‍ തുടങ്ങിയവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തി.ചിലരെ സ്റ്റേഷനില്‍ എത്തിച്ചും മൊഴി എടുത്തിട്ടുണ്ട്.അന്വേഷണ സംഘം മദ്രസ സന്ദര്‍ശിച്ച ശേഷം ഹാജര്‍ ബുക്ക് ഉള്‍പ്പെടെ കുട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര എഎസ്പി ടി ഫറാഷിനാണ് അന്വേഷണ ചുമതല.