2024 ആകുമ്ബോഴേയ്‌ക്കും ഈ കോണ്‍ഗ്രസ് സര്‍ക്കാര്‍ സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരില്‍ നിലം പൊത്തും.ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും ഈ സർക്കാർ നിലംപൊത്തുക തന്നെ ചെയ്യും. അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ നടത്തിയ ദിവസങ്ങള്‍ നീണ്ട പരസ്യമായ പോരിന് ഒടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.എന്നാൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ശിവകുമാർ ചേരിയിലുള്ള ചില നേതാക്കൾ ഇതിൽ അസംതൃപ്തരാണെന്നും അവർ ബിജെപി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നുമുള്ള റിപ്പോർട്ടുകൾക്കിടയിലാണ് അണ്ണാമലൈയുടെ ഈ വെളിപ്പെടുത്തൽ.
ഒരു വർഷത്തിനകം സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തല്ലിപ്പിരിഞ്ഞില്ലെങ്കിൽ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഇരുവർക്കും കൊടുക്കണമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.