KeralaNEWS

അമേരിക്കൻ കമ്പനികൾ കേരളത്തിൽ വൻ നിക്ഷേപം നടത്തും, പ്രാരംഭമായി 7 മില്യൺ ഡോളർ ധനസഹായം നേടി ഐ.ടി കമ്പനി

  ആഗോള സാമ്പത്തിക പ്രതിസന്ധിയും ഐടി മേഖലയിൽ നിക്ഷേപിക്കുന്നതിന്റെ ആശങ്കകൾക്കും  ഇടയിൽ അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളിൽ നിന്ന് ഏഴ് മില്യൺ ഡോളറിന്റെ ധനസഹായം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള 16 സംരംഭകരുടെ പ്രതിനിധി സംഘം അമേരിക്കയിൽ നിന്ന് മടങ്ങി. സംസ്ഥാനത്തെ മൂന്ന് ഐടി പാർക്കുകളിലായി പ്രവർത്തിക്കുന്ന 16 കമ്പനികളിൽ നാലെണ്ണം പദ്ധതികൾക്കായി യുഎസ് നിക്ഷേപകരുമായി കരാറിൽ ഒപ്പുവച്ചു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

നിക്ഷേപം സുരക്ഷിതമാക്കാൻ മറ്റ് ഏഴ് കമ്പനികളും യു.എസ് നിക്ഷേപകരും തമ്മിൽ നിലവിൽ ചർച്ചകൾ നടക്കുന്നുണ്ട്. ബാക്കിയുള്ള അഞ്ച് കമ്പനികൾ കരാറുകൾ നേടിയിട്ടുണ്ട്. ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനികൾ), കേരള സ്റ്റാർട്ട്-അപ്പ് മിഷൻ, യുഎസ്-ഇന്ത്യ ഇംപോർട്ടേഴ്‌സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ.

Signature-ad

വാഷിംഗ്ടൺ ഡിസിയിൽ നടന്ന സെലക്ട് യുഎസ്എ നിക്ഷേപ ഉച്ചകോടിയിൽ പ്രതിനിധി സംഘം പങ്കെടുത്തു, യുഎസിലെ മറ്റ് നഗരങ്ങളിൽ ബിസിനസ് മീറ്റിംഗുകളും നടത്തി. ആഭ്യന്തര ഐടി കമ്പനികൾക്ക് നല്ല ബിസിനസ് അവസരങ്ങൾ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ജിടെക് സംഘടിപ്പിച്ച ആദ്യ പരിപാടിയായിരുന്നു ഇത്. ധനസഹായത്തിന് പുറമെ അമേരിക്കൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Back to top button
error: