CrimeNEWS

കള്ളനെങ്കിലും നല്ലവനാ! ബവ്‌റിജസില്‍നിന്ന് മുന്തിയ ഇനം മദ്യവും ഡിവിആറും കവര്‍ന്നു; പണം തൊട്ടില്ല

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബവ്‌റിജസ് ഔട്ട്ലെറ്റിലെ മദ്യം കവര്‍ന്നു. ഷട്ടറിന്റെ ഓടാമ്പല്‍ മുറിച്ചു മാറ്റിയാണ് കവര്‍ച്ച. വിലയേറിയ ബ്രാന്‍ഡുകളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയാണ് പ്രീമിയം കൗണ്ടറില്‍ മോഷണം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല.

പ്രധാന വാതിലിന്റെ ഷട്ടറിന്റെ ഇരുവശത്തെയും ഓടാമ്പല്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. താഴിന് കുഴപ്പങ്ങളില്ല. അതിവിദഗ്ധമായ രീതിയിലാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. സിസി ടിവിയുടെ ഡിവിആറും മോഷ്ടിച്ചു. മുന്‍വശത്തെയും പിറകുവശത്തെയും സിസി ടിവി ക്യാമറ തിരിച്ചുവച്ച നിലയിലായിരുന്നു.

Signature-ad

കഴിഞ്ഞദിവസം ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയ ഇവിടെ സെക്യൂരിറ്റി ജീവനക്കാരില്ല. പിറകുവശത്തുള്ള ലോക്കല്‍ കൗണ്ടര്‍ തുറന്നാണ് മോഷ്ടാക്കള്‍ രക്ഷപെട്ടത്. സമീപമുള്ള കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടെത്തി. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാനേജര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: