KeralaNEWS

ഭക്ഷണം കഴിച്ചതിന്റെ പൈസ ഗൂഗിൾ പേ ചെയ്തു;തട്ടുകടക്കാരന്റെ അക്കൗണ്ട് ബ്ലോക്കായി

കോഴിക്കോട്: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂര്‍ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫര്‍ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

താമരശേരി ചുങ്കം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് തട്ടുകട ഉടമയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്.കടയിലെ ദൈനംദിന കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പണമാണ് അക്കൗണ്ടിലുള്ളതെന്നും അതാണ് തടഞ്ഞുവച്ചതെന്നും കടയുടമ ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മല്‍ സാജിര്‍ പറയുന്നു.

 

Signature-ad

അതേസമയം13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നുമാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: