KeralaNEWS

ടിക്കറ്റ് എടുക്കുന്നതിനായി 2000 രൂപയുടെ നോട്ട് കൊടുത്ത യാത്രക്കാരനെ കെഎസ്ആർടിസി ബസ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചു; നോട്ടും വലിച്ചുകീറി

ആലപ്പുഴ: ടിക്കറ്റ് എടുക്കുന്നതിനായി 2000 രൂപ നോട്ട് നൽകിയ മധ്വയയസ്കനെ കെഎസ്‌ആര്‍ടിസി ബസിൽ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചു.

ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാമേലിക്കര ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചത്. രാധാകൃഷ്ണന്‍ നായരുടെ പരാതിയില്‍ മാവേലിക്കര പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

 

Signature-ad

മാവേലിക്കര കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം. ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിലെത്തിയതായിരുന്നു രാധാകൃഷ്ണൻ.അവിടെ നിന്നും പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ 2000 ത്തിന്റെ നോട്ട് നൽകിയതോടെയാണ് ‘കളിയാക്കുന്നോടോ’ എന്ന് ചോദിച്ച് കണ്ടക്ടർ മർദ്ദിച്ചത്.വിവരം തിരക്കിയ ഡ്രൈവറും പിന്നാലെ രാധാകൃഷ്ണനെ മർദ്ദിക്കുകയായിരുന്നു.

 

തന്റെ കൈവശം ചില്ലറയുണ്ടായിരുന്നില്ലെന്ന് രാധാകൃഷ്ണൻ പറയുന്നു.13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാര്‍ജ്ജ്. മര്‍ദ്ദനത്തിന് പുറമെ രാധാകൃഷ്ണന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ടും പ്രതികള്‍ വലിച്ച്‌ കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്‍റെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: