കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വർഷത്തിലൊരിക്കൽ മാത്രമാണ് വിശ്വാസികൾക്ക് പ്രവേശനം.ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി അഥവാ ചിത്രപൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാൻ കഴിയുന്നത്.സമുദ്രനിരപ്പിൽ നിന്നും 1337 അടി ഉയരത്തില്‍
സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വനത്തിനുള്ളൂടെ മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂകയുുള്ളൂ.
കുമളിൽ നിന്നും ജീപ്പിനോ വനപാതയിലൂടെ കാൽനടയായോ ഇവിടേക്ക് വരാം.13 കിലോമീറ്ററാണ് ദൂരം.ഈ വർഷത്തെ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം മെയ് 5 ന് ആണ് നടത്തപ്പെടുന്നത്.സാധാരണയായി സന്ദര്‍ശകര്‍ക്കും വിശ്വാസികൾക്കും രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്.രണ്ട് മണിക്ക് ശേഷം ആരെയും പ്രവേശിക്കുവാൻ അനുവദിക്കില്ല.അഞ്ച് മണിയോടു കൂടി എല്ലാവരും പൂർണ്ണമായും അവിടെ നിന്നും ഇറങ്ങേണ്ടതാണ്.കേരള-തമിഴ്നാട് സർക്കാരുകളുടെ മേൽ നോട്ടത്തിലാണ് ഉത്സവം നടക്കുന്നത്.