റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷത പ്രഹരം നൽകി കോൺഗ്രസ്. മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുതിർന്ന ബി ജെ പി നേതാവ് നന്ദ് കുമാർ സായിയെ പാളയത്തിലെത്തിച്ചാണ് കോൺഗ്രസ് ഞെട്ടിച്ചത്. ഇന്നലെ ഇദ്ദേഹം ബി ജെ പിയിൽ നിന്ന് രാജി വെച്ചിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്‍റെ സാന്നിധ്യത്തിലാണ് നന്ദ് കുമാർ സായി കോൺഗ്രസിൽ ചേർന്നത്. ഛത്തീസ്ഗഢിലെ ഗോത്രവർഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നന്ദ് കുമാർ സായ്, നേരത്തെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ എംപിയുമാണ് ഇദ്ദേഹം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ ഒരുഘട്ടത്തിൽ നന്ദ് കുമാർ സായിയെ പരിഗണിച്ചിരുന്നു. എന്നാൽ രമൺ സിംഗിനായി നന്ദ് കുമാർ സായിക്ക് മാറിക്കൊടുക്കേണ്ടിവന്നിരുന്നു.
Related Articles
ഒപ്പമുണ്ടായിരുന്ന സന്ദീപും കൈയില്‍ വരേണ്ടിയിരുന്ന പാലക്കാടും പോയി; സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാകും
November 24, 2024
പുതുമുഖം, താരപ്രചാരകരില്ല, കൈമുതല്‍ പ്രവര്‍ത്തകരുടെ കഠിനധ്വാനം മാത്രം; ഒരുലക്ഷത്തില്‍ അധികം വോട്ട് നേടി തിളങ്ങി നവ്യ
November 24, 2024
Check Also
Close