Month: May 2023

  • Kerala

    അരിക്കൊമ്പൻ കാടുകയറിയെങ്കിലും അരിക്കൊമ്പൻ യാത്ര ചെയ്‍ത റോഡ് ഇന്നും സമൂഹിക മാധ്യമങ്ങളി‍ൽ ചർച്ചാ വിഷയമാണ്; ആ കിടിലൻ റോഡിന് കയ്യടിക്കേണ്ടത് ആര്‍ക്ക്?

    ഇടുക്കി ജില്ലയിലെ ചിന്നക്കനാലിനെ ഉൾപ്പെടെ കുറേ പ്രദേശങ്ങളെ വിറപ്പിച്ചുകൊണ്ടിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാന കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാർത്തകളിലെ താരമാണ്. ഏറെ കോലാഹലങ്ങൾക്കും ശ്രമങ്ങൾക്കും ഒടുവിൽ ചിന്നക്കനാലിൽ നിന്ന് വെടിവച്ചുമയക്കിയ ആനയെ പെരിയാർ റിസർവ്വിൽ എത്തിച്ചുകഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ഈ യാത്രയ്ക്ക് പിന്നാലെ അരിക്കൊമ്പനപ്പോലെ വാർത്തയിലെ താരമായിരിക്കുകയാണ് ആനയെയും കൊണ്ട് ഉദ്യോഗസ്ഥർ യാത്ര ചെയ്‍ത ആ റോഡും. ആനിമൽ ആംബുലൻസിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോൺവോയ് ആയിട്ടായിരുന്നു അരിക്കൊമ്പൻറെ യാത്ര. അരിക്കൊമ്പൻറെ ഈ യാത്ര തത്സമയം ടെലിവിഷനിലും ഓൺലൈനിലും കണ്ടവർ വനംവകുപ്പിൻറെ വാഹനങ്ങൾ ചീറിപാഞ്ഞു പോയ റോഡ് കണ്ട് അമ്പരന്നതോടെയാണ് പുതിയ ചർച്ചകളുടെ തുടക്കം. പൂർണമായും പണിതീർന്ന, ഹെയർ പിൻവളവുകളും മറ്റുമുള്ള മനോഹരമായ ഈ റോഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട പാതയാണ്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ റോഡിൻറെ നിർമ്മാണം പൂർത്തിയാക്കിയതിന് സംസ്ഥാന സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും അഭിനന്ദനവുമായി ഇടതുപക്ഷ അനുഭാവികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മന്ത്രി വി…

    Read More »
  • Crime

    മൃതദേഹങ്ങളുടെ സ്വകാര്യഭാഗവും ആന്തരികാവയവങ്ങളും മുറിച്ചെടുത്തു വിറ്റു; യുവതിക്കും ഫേസ്ബുക്ക് ഫ്രണ്ടിനുമെതിരേ നടപടി

    ലിറ്റില്‍റോക്ക് (യുഎസ്്): മോര്‍ച്ചറിയിലെ മൃതദേഹങ്ങളില്‍ നിന്ന് ആന്തരികാവയവങ്ങള്‍ അടക്കം ഫേസ്ബുക്ക് സുഹൃത്തിനു മറിച്ചു വിറ്റ യുവതിക്കെതിരെ നിയമനടപടിയുമായി കോടതി. യുഎസിലെ അര്‍ക്കന്‍സയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലെ മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച അവയവങ്ങളാണ് ഫേസ്ബുക്ക് സുഹൃത്തിന് യുവതി വിറ്റത്. സംഭവത്തില്‍ 11,000 ഡോളറിന്റെ (8,99,510.70 രൂപ) ഇടപാട് നടന്നെന്നാണ് കോടതി കണ്ടെത്തിയത്. വിചിത്ര സാധനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള ‘ഓഡിറ്റീസ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവതി യുവാവിനെ ബന്ധപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്‍ഡിസ് ചാപ്മാന്‍ സ്‌കോട്ട് (36) ആണ് കേസിലെ പ്രതി. ഇവര്‍ ഇടപാടുകാരനായ യുവാവിന് 20 മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ വിറ്റെന്നാണ് കേസ്. മോഷണമുതല്‍ കൊറിയര്‍ ചെയ്തത് അടക്കം നിരവധി കേസുകളാണ് യുവതിയുടെ പേരിലുള്ളത്. മൃതദേഹത്തിലെ അവയവങ്ങള്‍ വാങ്ങിയ ജെറെമി ലീ പോളി എന്ന യുവാവിനെതിരേ വേറെയും കേസുകള്‍ ചുമത്തിയിട്ടുണ്ട്. അര്‍ക്കന്‍സ സെന്‍ട്രല്‍ മോര്‍ച്ചറി സര്‍വീസ് എന്ന ഫ്യൂണറല്‍ ഹോമില്‍ ജോലി ചെയ്തിരുന്ന കാന്‍ഡിസയ്ക്ക് മൃതദേഹങ്ങള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് അയയ്ക്കുന്നതിന്റെയും…

    Read More »
  • Kerala

    തൃശൂർ പൂരത്തിലും ലിയോണൽ മെസി! തിരുവമ്പാടിയുടെ മെസി ഷോ ലോക ശ്രദ്ധയിലേക്ക്

    തൃശൂർ: തൃശൂർ പൂരത്തിലെ ലിയോണൽ മെസി ലോക ശ്രദ്ധയിലേക്ക്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് തിരുവമ്പാടി വേറിട്ട കുട ആനപ്പുറത്തുയർന്നത്. ലോകകിരീടം നേടിയ അർജന്റൈൻ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകർഷിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരം ലോക ശ്രദ്ധയാകർഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തിൽ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റർ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്. അധികം വൈകാതെ വീഡിയോ അർജന്റൈൻ ഫുട്‌ബോൾ ടീമിന്റേയും മെസിയുടേയും ശ്രദ്ധയിൽ പെടുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും മാത്രമല്ല ഒരുപാട് വിദേശ പൗരന്മാരും തൃശൂർ പൂരം കാണാൻ എല്ലാവർഷവും എത്താറുണ്ട്. 1.2 മില്ല്യൻ ആളുകൾ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ഉൽസവത്തിലാണ് മെസ്സിക്ക് അഭിനന്ദനങ്ങൾ നൽകിയതെന്നാണ് ഒരു ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞിരിക്കുന്നത്. ഒട്ടേറേ ഫോളോവേഴ്സുള്ള ഗോൾ ഇന്ത്യ ഡോട്ട് കോമും വാർത്ത പങ്കിവച്ചിട്ടുണ്ട്. ചില ട്വീറ്റുകൾ വായിക്കാം… https://twitter.com/Altoshi_/status/1652700099343159299?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1652700099343159299%7Ctwgr%5E08ff7b406cf5517f0eeccdaae9b90142554d9059%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAltoshi_%2Fstatus%2F1652700099343159299%3Fref_src%3Dtwsrc5Etfw…

    Read More »
  • India

    ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 4.3 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

    സൂറത്ത്:ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 7.15 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു.4.3 കോടി രൂപ വിലമതിക്കുന്നതാണ് ഇത്. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ദുബായില്‍ നിന്നുള്ള വിമാനത്തില്‍ അനധികൃതമായി കൊണ്ടുവന്നതാണ് ഈ സ്വര്‍ണമെന്നാണ് വിവരം.എയർപോർട്ടിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ  കാര്‍ തടഞ്ഞ് നിർത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു.രഹസ്യമായി  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും പിടികൂടിയതെന്ന് സൂറത്ത് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്‌ഒജി) ഉദ്യോഗസ്ഥൻ പറഞ്ഞു. ഫെനില്‍ മവാനി (27), നീരവ് ദബാരിയ (27), ഉമേഷ് ലഖോ (34), സാവന്‍ റഖോലിയ (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രണ്ടുപേരുടെ അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.ദുബായില്‍ നിന്നുള്ള ഒരാളെകൂടി കേസില്‍ പിടികിട്ടാനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. (പ്രതീകാത്മക ചിത്രം)

    Read More »
  • Kerala

    തെക്കന്‍ കേരളത്തിൽ കനത്ത മഴ; നെയ്യാറ്റിന്‍കരയില്‍ പെയ്തത് 18.5 മില്ലിമീറ്റര്‍  

    തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ശരിവയ്ക്കുന്ന രീതിയിൽ തെക്കൻ കേരളത്തിൽ കനത്ത മഴ.കഴിഞ്ഞ ഒരു മണിക്കൂറില്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ മാത്രം 18.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പത്തനംതിട്ടയില്‍ ഏനാദിമംഗലം, തിരുവല്ല, റാന്നി പ്രദേശങ്ങളിലും ശക്തമായ രീതിയില്‍ മഴ പെയ്തു.ജില്ലയുടെ കിഴക്കൻ പ്രദേശമായ റാന്നിയിൽ ഉച്ചയ്ക്ക് മുൻപ് തുടങ്ങിയ മഴ വൈകിട്ട് വരെ തുടർന്നു.അതേസമയം തിരുവനന്തപുരം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വൈകിട്ടോടെയാണ് മഴ ശക്തമായത്. കര്‍ണാടക തീരം മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ ഇപ്പോള്‍ ഇതുപോലുള്ള മഴ ലഭിക്കുന്നതെന്നാണ് സൂചന.നാളെയും മറ്റന്നാളും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പരക്കെ മഴ ലഭിക്കാമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

    Read More »
  • Kerala

    ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കക്കുകളി നാടകം ആശങ്കാജനകമെന്ന് കെപിസിസി പ്രസിഡ​ന്റ് കെ. സുധാകരന്‍

    തിരുവനന്തപുരം: കക്കുകളി നാടകത്തിനെതിരെ കെപിസിസി പ്രസിഡ​ന്റ് കെ. സുധാകരന്‍ രംഗത്ത്. ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന നാടകം ആശങ്കാജനകമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിൻറെ വിദ്യാഭ്യാസ – സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്ന്യാസ സമൂഹം. ഏറ്റവും പാവപ്പെട്ടവർക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാൻ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്‍റെ കുതിപ്പിന് ചാലകശക്തിയായ സമൂഹമാണ് അവർ.ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ‘കക്കുകളി’ എന്ന നാടകം ഇറങ്ങിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്‍റെ അണിയറ പ്രവർത്തകർ മനസ്സിലാക്കണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ സൃഷ്ടികൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിദ്വേഷം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കൈയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും മനസ്സിലാക്കാം. എന്നാൽ നവ ഇന്ത്യയുടെ കലാപകലുഷിത സാഹചര്യങ്ങളിൽ അരക്ഷിതത്വം അനുഭവിക്കുന്ന…

    Read More »
  • Kerala

    സിപിഎം നേതാവും പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയുമായ എം ചന്ദ്രൻ അന്തരിച്ചു

    പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി അർബുദ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

    Read More »
  • Crime

    വിവാഹ സത്‌കാരത്തിനിടെ ഭക്ഷണം കിട്ടിയില്ല; കല്യാണമണ്ഡപത്തിൽ കൂട്ടയടി, നിരവധി പേർക്ക് പരുക്ക്

    മലപ്പുറം: ചങ്ങരംകുളത്ത് വിവാഹ സത്‌കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിലും കൂട്ട അടിയിലും കലാശിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. സംഭവത്തിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ, മദ്യപിച്ചെത്തിയ കുറച്ചുപേർ ഭക്ഷണം ലഭിച്ചില്ലെന്നു പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതാണു തുടക്കം. ഇത് വലിയ വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് പ്രശ്‌നമുണ്ടാക്കിയ പത്തുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ‌യിലുള്ള ശരത്തിന്റെ പരാതിപ്രകാരം പൊലീസ് അന്വേഷണമാരംഭിച്ചിച്ചുണ്ട്.

    Read More »
  • Kerala

    കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവ ഇറങ്ങി; പ്രദേശവാസികൾ ആശങ്കയിൽ

    മൂന്നാർ: കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവ ഇറങ്ങി. എസ്റ്റേറ്റിലെ ആൾപാർപ്പില്ലാത്ത പ്രദേശത്താണ് കടുവയെ കണ്ടത്. രാവിലെ 10 മണിയോടെയാണ് സംഭവം. തേയില തോട്ടത്തിലെ റോഡ് കുറുകെ കടക്കുന്ന കടുവയുടെ ചിത്രങ്ങൾ പ്രദേശവാസികൾ പകർത്തി. കഴിഞ്ഞ കുറേക്കാലമായി വന്യജീവി ആക്രമണം പതിവായ പ്രദേശമാണിത്. പശുക്കളെയടക്കം വന്യമൃഗങ്ങൾ ആക്രമിച്ച് കൊല്ലുന്നത് പതിവായിരുന്നു. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് കടുവയെ നേരിട്ട് കാണാനായത്. അതേസമയം മൂന്നാറിനടുത്ത് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി മാറ്റിയിട്ടും കാട്ടാന ആക്രമണം തുടരുകയാണ്. വിലക്ക് മൗണ്ട് ഫോർട്ട് സ്ക്കൂളിന് സമീപത്തുളള ഷെഡ് ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടം തകർത്തു. മൂന്ന് ദിവസമായി വിലക്കിലിന് സമീപമുള്ള ചോലക്കാട്ടിലാണ് കാട്ടാനക്കൂട്ടം നിൽക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വീടുകളെല്ലാം തകർക്കുന്നത് അരിക്കൊമ്പനാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അരിക്കൊമ്പനെ കൊണ്ടു പോയതിന് അടുത്ത ദിവസം തന്നെ ചക്കക്കൊമ്പനടങ്ങുന്ന ആനക്കൂട്ടം വീടുതകർത്തത് ആളുകളെ ആശങ്കയിലാക്കി. ചിന്നക്കനാൽ വിലക്കിലുള്ള…

    Read More »
  • Crime

    തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യയ്ക്കുനേരെ അതിക്രമം; കന്റീന്‍ ജീവനക്കാരന്‍ പിടിയില്‍

    തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ സ്ത്രീയോടു മോശമായി പെരുമാറിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പബ്ലിക് ലൈബ്രറിയിലെ കന്റീന്‍ ജീവനക്കാരനായ ഉള്ളൂര്‍ സ്വദേശി ജയ്‌സനാണ് പിടിയിലായത്. പാറ്റൂര്‍ മൂലവിളാകത്താണ് സംഭവം നടന്നത്. രാവിലെ പതിനൊന്നു മണിയോടെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. ബൈക്കിലെത്തിയ യുവാവ് മോശമായി പെരുമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യയാണ് അപമാനിക്കപ്പെട്ടത്. ഇവര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചതോടെ പോലീസ് എത്തി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു. മരുന്ന് വാങ്ങാന്‍ എത്തിയ സ്ത്രീയോടാണ് ബൈക്കിലെത്തിയയാള്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിന് പിന്നാലെയാണ് മൂലവിളാകത്ത് വച്ച് തന്നെ മറ്റൊരു സംഭവം ഉണ്ടായത്.

    Read More »
Back to top button
error: