Month: May 2023
-
India
സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടി; നീക്കം ബജ്‍രംഗ്ദളിന്‍റെ പ്രതിഷേധ മാർച്ച് കണക്കിലെടുത്ത്
ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടി. ബജ്‍രംഗ്ദളിൻറെ പ്രതിഷേധ മാർച്ച് കണക്കിലെടുത്താണ് നീക്കം. കർണാടകത്തിലെ പ്രകടന പത്രികയിലെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്. അധികാരത്തിൽ വന്നാൽ ബജ്‍രംഗദളും പോപ്പുലർ ഫ്രണ്ടും പോലെ, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു കോൺഗ്രസിൻറെ പ്രകടനപത്രികയിലെ പരാമർശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഏകീകൃത സിവിൽ കോഡിനൊപ്പം ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിദിനം അരലിറ്റർ പാലുമടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിൽ മുന്നോട്ട് വച്ചത്. എന്നാൽ, നേരത്തേ പ്രഖ്യാപിക്കപ്പെട്ട, സാധാരണക്കാർക്കുള്ള അഞ്ചിന ഗ്യാരൻറികൾക്കൊപ്പം, സംവരണവും ഭിന്നിപ്പിനെതിരെയുള്ള നടപടികൾക്കും കോൺഗ്രസ് പ്രകടനപത്രികയിൽ ഊന്നൽ നൽകുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നതാണ് കോൺഗ്രസിൻറെ ഒരു പ്രധാന വാഗ്ദാനം. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ബജ്‍രംഗദളും പോപ്പുലർ ഫ്രണ്ടുമാണ്. സംവരണ പരിധി അമ്പത് ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കി ഉയർത്തുമെന്നത് മറ്റൊരു വാഗ്ദാനമാണ്. ബിജെപി റദ്ദാക്കിയ 4% മുസ്ലിം സംവരണം പുനഃസ്ഥാപിക്കും. എസ്‍സി സംവരണം 15-ൽ…
Read More » -
India
ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപകീർത്തി കേസിലെ വിധി ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. രാഹുൽ ഗാന്ധി നൽകിയ അപ്പീൽ വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് കേസില്‍ വാദം കേട്ടത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുല്‍ ഗാന്ധുയും തന്‍റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
Read More » -
Kerala
മകനെയും കൂട്ടി യുവതി കാമുകനൊപ്പം ഒളിച്ചോടി; കുട്ടിയെ ഭര്‍ത്താവിന് വിട്ടുനല്‍കണമെന്ന് കോടതി
ആലപ്പുഴ: കാമുകനൊപ്പം ഒളിച്ചോടിയ യുവതി മൂന്നരവയസ്സുള്ള മകനെ ഭര്‍ത്താവിന് വിട്ടുനല്‍കണമെന്ന് കോടതി. ഒളിച്ചോടിയ ഭാര്യയില്‍നിന്ന് കുട്ടിയെ വിട്ടുകിട്ടാനായി ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആലപ്പുഴ കുടുംബകോടതി ജഡ്ജി സി.കെ.മധുസൂദനന്‍ ഉത്തരവിട്ടത്. മുസ്ലീംവ്യക്തി നിയമപ്രകാരം ഏഴുവയസ്സുവരെ ആണ്‍കുട്ടിയുടെ സംരക്ഷണം മാതാവിനാണെങ്കിലും വിവാഹേതരബന്ധത്തില്‍ കഴിയുന്ന മാതാവിന് കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ യുവതിയാണ് മൂന്നരവയസ്സുള്ള മകനെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. ജന്മനാ കാഴ്ചയില്ലാത്ത മൂത്തമകളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ചായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. ഭര്‍ത്താവിനെ ഇനി വേണ്ടെന്നു പറഞ്ഞ യുവതി, മകനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മകനെ വിട്ടുകിട്ടാനായി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.
Read More » -
India
ഡി.കെ.ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ കഴുകന്‍ ഇടിച്ചു; അടിയന്തിര ലാന്‍ഡിങ്
ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അടിയന്തിരമായി നിലത്തിറക്കി. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കോലാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജക്കൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററില്‍ കഴുകന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹെലികോപ്റ്ററിന്റെ ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് എച്ച്എഎല്‍.വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി. അപകടത്തില്‍ സഹയാത്രികന് നിസാര പരിക്കേറ്റു. ഡി.കെ.ശിവകുമാറും മറ്റ് സഹയാത്രികരും സുരക്ഷിതരാണ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ഇനി എട്ടുനാള്‍ മാത്രമുള്ളതിനാല്‍ കോണ്‍ഗ്രസ് സജീവപ്രചാരണരംഗത്താണ്. ചൊവ്വാഴ്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രികയും പുറത്തിറക്കിയിരുന്നു. കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില വ്യക്തമാക്കുന്നു. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയത്. സംവരണപരിധി അന്‍പതില്‍ നിന്ന് എഴുപത് ശതമാനമാക്കി ഉയര്‍ത്തും. മുസ്‌ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. സാമൂഹിക-സാമ്പത്തിക സെന്‍സസ് പുറത്തുവിടുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നു.
Read More » -
Local
മുടങ്ങിയ സ്കോളർഷിപ്പ് ലഭിക്കും; ശംഷയ്ക്ക് മന്ത്രിയുടെ ഉറപ്പ്
കോട്ടയം: പതിനൊന്നു മാസമായി മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് തുകയ്ക്കായാണ് നഴ്സിംഗ് വിദ്യാർത്ഥിനി എസ്. ശംഷ കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിന് ബേക്കർ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. വൈകാതെ തന്നെ സ്കോളർഷിപ്പ് തുക ലഭ്യമാക്കാമെന്ന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നൽകിയ ഉറപ്പുമായി സന്തോഷത്തോടെയാണ് ശംഷ മടങ്ങിയത്. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ചിറയിൽ വീട്ടിൽ ശംഷ അമ്മ സുനിമോൾക്കൊപ്പമാണ് അദാലത്തിനെത്തിച്ചേർന്നത്. ആന്ധ്ര പ്രദേശിലെ ആശ്രം മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ശംഷ. പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പാണ് മുടങ്ങിയത്. ഒരാഴ്ച മുൻപ് കോഴ്സ് പൂർത്തിയാക്കിയിട്ടും അവസാന വർഷത്തേക്കുള്ള സ്കോളർഷിപ്പ് ലഭിച്ചില്ല. ആദ്യ മൂന്ന് വർഷങ്ങളിൽ മുടങ്ങാതെ സ്കോളർഷിപ്പ് കിട്ടിയിരുന്നു. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് ശംഷയുടെ കുടുംബം. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ സി. ആർ സുഗുണന്റെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം മുന്നോട്ട് പോകുന്നത്. അതിനാൽ ബാങ്ക് വായ്പയെടുത്താണ് കോഴ്സ്…
Read More » -
Local
മന്ത്രി നേരിട്ട് നൽകി മുൻഗണനാ റേഷൻ കാർഡ്; ഏലിയാമ്മയ്ക്ക് സന്തോഷനിമിഷം
കോട്ടയം: മന്ത്രിയുടെ കൈയിൽ നിന്ന് മുൻഗണനാ റേഷൻ കാർഡ് നേരിട്ട് വാങ്ങാനായതിന്റെ സന്തോഷത്തിലാണ് വടവാതൂർ സ്വദേശി ഏലിയാമ്മ തോമസ്. കോട്ടയം താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഏലിയാമ്മയുടെ പരാതി പരിഗണിച്ച് മുൻഗണനാ റേഷൻ കാർഡ് നൽകിയത്. വടവാതൂർ പറപുഴ ചാമക്കാല വീട്ടിൽ ഏലിയാമ്മ തന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകണമെന്ന ആവശ്യപ്പെട്ട് ആദ്യം നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഏലിയാമ്മയും ഭർത്താവ് തോമസ് ജോസഫുമാണ് നിലവിൽ വീട്ടിൽ താമസം. കൂലിപ്പണിക്കാരായ മക്കൾ മൂന്നുപേരും വേറെ വീടുകളിലാണ് താമസിക്കുന്നത്. കൂലിപ്പണി ചെയ്തും തൊഴിൽ ഉറപ്പ് പണിക്ക് പോയുമാണ് ഏലിയാമ്മയും ഭർത്താവും കഴിഞ്ഞിരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഏലിയാമ്മയ്ക്ക് ജോലിക്കു പോകാനാകാതെ വരിക കൂടി ചെയ്തതോടെ ഈ വയോധിക ദമ്പതികൾ പ്രതിസന്ധിയിൽ ആയി. ചികിത്സാ ചിലവുകൾക്കും നിത്യവൃത്തിക്കും ഏറെ ബുദ്ധിമുട്ടിയ അവസ്ഥയിലാണ് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റണമെന്ന അപേക്ഷയുമായി മന്ത്രി വി.എൻ. വാസവന്റെ മുന്നിൽ അദാലത്തിലൂടെ…
Read More » -
Local
25 കൊല്ലം മുമ്പുള്ള വാട്ടർ കണക്ഷന് കുടിശ്ശിക 17,807 രൂപ! അദാലത്തിൽ പരിഹാരം
കോട്ടയം: 25 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന വാട്ടർ കണക്ഷന്റെ പേരിൽ 17, 807 രൂപ വെള്ളക്കരം അടയ്ക്കാൻ നിർദ്ദേശം ലഭിച്ചതിന്റെ ആശങ്കയോടെയാണ് കുമരകം സ്വദേശി ചമ്പക്കുളത്തു വീട്ടിൽ സിറിൽ ജേക്കബ് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിലെത്തിയത്. മടങ്ങിയതാകട്ടെ ഒരു രൂപ പോലും വെള്ളക്കരം അടയ്ക്കേണ്ടതില്ലെന്ന പരിഹാര നടപടിയുടെ ആശ്വാസത്തിലും . സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പരാതിക്ക് പരിഹാരം കണ്ടത്. 25 വർഷം മുൻപ് സിറിൽ ജേക്കബിന്റെ പിതാവ് പൈലോ ചാക്കോയുടെ പേരിൽ എടുത്ത വാട്ടർ കണക്ഷന്റെ കുടിശ്ശിക 17,807 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം നവംബർ മുതലാണ് ജല അതോറിട്ടിയിൽ നിന്നു മൊബൈൽ സന്ദേശങ്ങൾ ലഭിച്ചത്. ഈ കണക്ഷൻ ഉണ്ടായിരുന്ന വീടും നിലവില്ലായിരുന്നു. പിതാവ് പൈലോ ചാക്കോയും ജീവിച്ചിരിപ്പില്ല. മുൻപ് പല തവണ ജല അതോറിറ്റിയുടെ ഓഫീസുകളിൽ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അദാലത്തിൽ പരാതി സമർപ്പിച്ചതോടെ…
Read More » -
Kerala
അതിദരിദ്രർ ആരുമില്ലാത്ത ജില്ലയായി കോട്ടയം മാറി: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: അതിദരിദ്രർ ആരുമില്ലാത്ത ജില്ലയായി കോട്ടയം മാറിക്കഴിഞ്ഞുവെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിനു ജില്ലയിൽ തുടക്കം കുറിച്ചു കൊണ്ടുള്ള കോട്ടയം താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനം അതി ദരിദ്രർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നായിരുന്നു. അതിദരിദ്രരെ ഇല്ലാതാക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ദത്തെടുക്കൽ ആദ്യം പൂർത്തിയാക്കിയ ജില്ലയായി കോട്ടയം മാറിയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പറയുന്നതെല്ലാം പ്രാവർത്തികമാക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. പ്രകടന പത്രികയിൽ പറഞ്ഞ 900 കാര്യങ്ങളിൽ 780 എണ്ണത്തിലേറെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എത്രകണ്ട് ജനങ്ങളിലേക്കിറങ്ങി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയും എന്നാണ് സർക്കാർ പരിശ്രമിക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന പരാതികൾ പരിഹരിക്കാനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി…
Read More »

