പാട്ന: ബീഹാറിലെ രാംദയാലു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു.ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളാണ് വെന്തുമരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.പരിക്കേറ്റവരെല്ലാം നഗരത്തിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.