ബംഗളൂരു: കർണാടകത്തിൽ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം.കോണ്‍ഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ബിജെപിയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും വമ്ബന്‍ പ്രചാരണമാണ് കർണാടകയിൽ നടത്തുന്നത്.അതേസമയം ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ തോൽവി പ്രവചിക്കുന്ന സർവേകൾ ബിജെപിക്കു തലവേദനയായി മാറിയിട്ടുണ്ട്.