IndiaNEWS

ട്രെയിനിനുനേരെ കല്ലെറിഞ്ഞാല്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ;‍ വിവരങ്ങൾ പൊതുജനങ്ങള്‍ക്കും വിളിച്ചറിയിക്കാം

പാലക്കാട്: ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും, കുറ്റക്കാർക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പ്രകാരം 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞ ദിവസം വന്ദേഭാരതിന് നേരെ തിരൂരിന് സമീപം കല്ലേറ് ഉണ്ടായ പശ്ചാത്തലത്തിലാണ് റയിൽവേയുടെ മുന്നറിയിപ്പ്.
കേരളത്തിലെ കൂടാതെ ഈ വർഷം ജനുവരി മുതൽ വന്ദേ ഭാരതിന് നേരെ ഒമ്പത് തവണ കല്ലേറുണ്ടായതായി റയിൽവെ വൃത്തങ്ങൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ആന്ധ്രയിലെ കാസിപേട്ട്, ഖമ്മം, ബോംഗിർ, ഏലൂർ,രാജമുണ്ട്രി എന്നിവിടങ്ങളിലും തമിഴ് നാട്ടിൽ രണ്ടിടങ്ങളിലും വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി.ഇതു കൂടാതെ തീവണ്ടിയുടെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി.
 
വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം:
ഫോണ്‍: 8138913773 (ആര്‍പിഎഫ് കണ്‍ട്രോള്‍ റൂം), 139 (റെയില്‍വേ മദാദ്).

Back to top button
error: