IndiaNEWS

മദ്യത്തിന്‍റെ വില കുറച്ച്‌ തെലങ്കാന സര്‍ക്കാർ

ഹൈദരാബാദ്: മദ്യത്തിന്‍റെ വില കുറച്ച്‌ തെലങ്കാന സര്‍ക്കാരിന്‍റെ ഉത്തരവ്.ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഓരോ ഫുള്‍ ബോട്ടിലിനും 40 രൂപയും 375 മില്ലി ലിറ്ററിന് 20 രൂപയും 180 മില്ലി ലിറ്ററിന് 10 രൂപയുമാണ് കുറയുക.അതേസമയം ബിയറിന്‍റെ വിലയില്‍ മാറ്റമില്ല.പുതിയ നിരക്കുകള്‍ അടുുത്ത വെള്ളിയാഴ്ച മുതൽ ‍പ്രാബല്യത്തിൽ വരും

 

Signature-ad

വ്യാഴാഴ്‌ച വരെ മദ്യഷാപ്പുകളിലും ഡിപ്പോകളിലും സൂക്ഷിച്ചിരിക്കുന്ന സ്‌റ്റോക്ക് പഴയ വിലയില്‍ തന്നെ വില്‍ക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളിയാഴ്‌ച മുതല്‍  മദ്യത്തിന് പുതുക്കിയ വിലയാകും ഈടാക്കുക.മദ്യത്തിന്‍റെ വില സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് രണ്ട് ദിവസത്തിനകം പുറത്തിറക്കും.

 

കഴിഞ്ഞ വര്‍ഷം മെയില്‍ തെലങ്കാനയില്‍ മദ്യത്തിന്‍റെ വില വര്‍ധിപ്പിച്ചിരുന്നു.

Back to top button
error: