IndiaNEWS

കുക്കിംഗ് ഗ്യാസ് പെട്ടെന്ന് തീരുന്നുണ്ടോ…? ഗ്യാസ് കാര്യക്ഷമമായി ഉപയോഗിക്കാൻ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

    കുക്കിംഗ് ഗ്യാസിന് റോക്കറ്റ് പോലെയാണ് വില വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഗ്യാസ് കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനുള്ള ഏതാനും വഴികളാണ് ഇവിടെ പറയുന്നത്. ഗ്യാസ് ബില്ലില്‍ പണം ലാഭിക്കാം എന്നതിനൊപ്പം തന്നെ എല്‍പിജി വാതകം കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ, അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനും സാധിക്കും.

ആദ്യം സിലിണ്ടറിലെ ഗ്യാസിന്റെ അളവ് അറിയുക എന്നതാണ്. പ്രധാനം. അത് എങ്ങനെയെന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം വീട്ടില്‍ തന്നെയുണ്ട്. ആദ്യം, ഒരു വലിയ കോട്ടണ്‍ തുണി എടുത്ത് വെള്ളത്തില്‍ മുക്കുക. ഇത് സിലിണ്ടറിന് ചുറ്റും നന്നായി വിരിച്ച്‌ 10 മിനിറ്റിനു ശേഷം പരിശോധിക്കുക. എത്ര ഭാഗം തുണി ഉണങ്ങാതിരിക്കുന്നോ അത്രയും ഭാഗം ഗ്യാസ് സിലിണ്ടറില്‍ അവശേഷിക്കുന്നു. കൂടാതെ, എല്‍പിജി ഗ്യാസ് കൂടുതല്‍ ചുവപ്പ് കലര്‍ന്ന നിറത്തിലാണെങ്കില്‍ നിങ്ങളുടെ ഗ്യാസ് തീരാന്‍ പോവുകയാണ്.

ഗ്യാസ് ലാഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗം എന്നത് ഭക്ഷണം ഒരുമിച്ച്‌ പാചകം ചെയ്യുക എന്നതാണ്. അതായത് ഒരു ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച്‌ പാചകം ചെയ്യാം. ഉച്ചക്കത്തെ ആവശ്യത്തിന് എടുത്ത് ബാക്കിയുള്ള ചോറ് രാത്രിയിലേക്ക് വെച്ചാലും കേടാവുകയില്ല. മറ്റ് ഭക്ഷണങ്ങളാണെങ്കിലും ഫ്രിഡ്ജിലോ മറ്റോ വെച്ചാലും രാത്രി എടുത്ത് ചൂടാക്കി കഴിക്കാം.

നീരാവിയിലൂടെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഭക്ഷണം പാകം ചെയ്യുമെന്നതിനാല്‍ വേഗത്തിലും കുറഞ്ഞ വാതകത്തിലും ഭക്ഷണം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ സഹായിക്കും. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് ഭക്ഷണം പാകം ചെയ്യാമെന്നാണ് ഇതിലുടെ ഗ്യാസ് ലാഭിക്കാം. കുക്കറില്‍ ഒരു ഭക്ഷണം പാകം ചെയ്യാനും തുറന്ന വെച്ച പാത്രത്തില്‍ പാകം ചെയ്യാനും എടുക്കുന്ന സമയം പരിശോധിച്ചാല്‍ ഈ വ്യത്യാസം മനസ്സിലാവും.

ഉപയോഗിക്കുന്ന പാത്രത്തിന്റെ വലുപ്പവുമായി പൊരുത്തപ്പെടുന്ന ബര്‍ണര്‍ വേണം ഉപയോഗിക്കാന്‍. ഒരു ചെറിയ പാത്രം അല്ലെങ്കില്‍ പാന്‍ ചൂടാക്കാന്‍ ഒരു വലിയ ബര്‍ണര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലൂടെ ധാരാളം ഗ്യാസ് പാഴായി പോവും. ഇവിടെ നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് ചെറിയ ഒരു ബര്‍ണറാണ്. നേരെ മറിച്ച്‌ പാത്രം വലുതാണെങ്കില്‍ വലിയ ബര്‍ണര്‍ തന്നെ വേണം തിരഞ്ഞെടുക്കാന്‍.

വൃത്തിയുള്ള ബര്‍ണര്‍ വേഗത്തിലും കാര്യക്ഷമമായും ചൂടാക്കും, അതായത് നിങ്ങള്‍ കുറച്ച്‌ ഗ്യാസ് മാത്രമേ ചിലവാകുകയുള്ളു. ബര്‍ണര്‍ നല്ല നിലയില്‍ നിലനിര്‍ത്താന്‍ പതിവായി വൃത്തിയാക്കുന്നു എന്ന് ഉറപ്പാക്കുക. പാചകം ചെയ്യുമ്ബോള്‍, നിങ്ങളുടെ ഭക്ഷണം പൂര്‍ണ്ണമായും പാകം ചെയ്യുന്നതിന് കുറച്ച്‌ മിനിറ്റ് മുമ്പ് ബര്‍ണര്‍ ഓഫ് ചെയ്യാം. ശേഷിക്കുന്ന ചൂടില്‍ പാചക പ്രക്രിയ പൂര്‍ത്തിയാക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യും.

കുക്കറില്‍ അല്ലാതെ മറ്റ് പാത്രങ്ങളിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെങ്കിലും അടച്ച്‌ വെച്ച്‌ പാചകം ചെയ്യുന്നു. ചൂടും നീരാവിയും കൂടുതലായി നിലനിര്‍ത്തുന്നതിനാല്‍ ഇതിലുടെ കുറഞ്ഞ വാതകം ഉപയോഗിച്ച്‌ നിങ്ങളുടെ ഭക്ഷണം വേഗത്തിലും കാര്യക്ഷമമായും പാകം ചെയ്യും. ഏറ്റവും അവസാനമായി ആവശ്യമായ ഭക്ഷണം മാത്രം പാചകം ചെയ്യുക. ഇത് നിങ്ങള്‍ക്ക് മാത്രമല്ല, ഈ ലോകത്തിന് തന്നെ ഗുണം ചെയ്യുന്ന കാര്യമാണ്.

Back to top button
error: