പരീക്ഷാ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ഡ്രസ് കോഡ് നിര്‍ദേശിച്ചിട്ടുണ്ട്. വസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലോഹക്കൊളുത്ത് പോലും പ്രശ്നമായേക്കാം എന്നതിനാല്‍ കുട്ടികള്‍ ഡ്രസ് കോഡില്‍ അത്യന്തം ശ്രദ്ധ പുലര്‍ത്തണം.
1.15നു തന്നെ പരീക്ഷാര്‍ഥികള്‍ സീറ്റില്‍ എത്തിയിരിക്കണം. 1.30നു ശേഷം ഹാജരാകുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അതേസമയം, മതാചാര പ്രകാരമുള്ള ഇളവുകള്‍ ആവശ്യമുള്ളവര്‍ 12.30നു മുന്‍പെങ്കിലും എത്തണം. മെഡിക്കല്‍ കാരണങ്ങളാലുള്ള ഇളവുകള്‍ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിനു മുന്‍പ് എന്‍ടിഎയുമായി ബന്ധപ്പെട്ടവര്‍ക്കു മാത്രമാകും.
ആണ്‍കുട്ടികള്‍ക്കുള്ള ഡ്രസ് കോഡ്
ഇളംനിറത്തിലുള്ള അരക്കൈ ഷര്‍ട്ട് / ടീഷര്‍ട്ട്.
ഇളംനിറത്തിലുള്ള പാന്റ്സ്. ഇതിനു വലിയ ബട്ടണ്‍, സിബ്ബ്, ധാരാളം പോക്കറ്റുകള്‍ എന്നിവ അനുവദനീയമല്ല
കുര്‍ത്ത, പൈജാമ എന്നിവ അനുവദിക്കില്ല.
വള്ളിച്ചെരിപ്പ്, സാധാരണ ചെരിപ്പ് എന്നിവ ആകാം. ഷൂസ് അനുവദിക്കില്ല
വാച്ച്, ബ്രേസ്ലെറ്റ്, തൊപ്പി, ബെല്‍റ്റ് എന്നിവ അനുവദിക്കില്ല .
ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള കണ്ണടയും ലെന്‍സും ആകാം.
പെണ്‍കുട്ടികള്‍ക്കുള്ള ഡ്രസ് കോഡ്
ഇളം നിറത്തിലുള്ള സല്‍വാര്‍, ജീന്‍സ്, ലെഗ്ഗിങ്സ്.
വസ്ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്ജ്, ഫ്ലോറല്‍ പ്രിന്റിങ് എന്നിവ അനുവദിക്കില്ല .
വള്ളിച്ചെരിപ്പോ സ്ലിപ്പറോ ആകാം. ഷൂ, ഹൈഹീല്‍ ചെരിപ്പ് എന്നിവ അനുവദിക്കില്ല .
ഷാളോ ദുപ്പട്ടയോ അനുവദിക്കില്ല .
മുസ്ലിം പെണ്‍കുട്ടികള്‍ക്കു മതാചാര പ്രകാരമുള്ള ശിരോവസ്ത്രം, ബുര്‍ഖ എന്നിവ ധരിക്കാം. എന്നാല്‍ ഇവര്‍ മതിയായ പരിശോധനയ്ക്കായി 12.30നു മുന്‍പ് എത്തണം.
മോതിരം, കമ്മല്‍, ചെയിന്‍, മൂക്കുത്തി, വാച്ച്, ബ്രേസ്ലെറ്റ് തുടങ്ങിയവ അനുവദിക്കില്ല .
ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള കണ്ണടയും ലെന്‍സും ആകാം.
നിര്‍ബന്ധമായും കരുതേണ്ട കാര്യങ്ങള്‍
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാര്‍ഡ്
തിരിച്ചറിയല്‍ രേഖ
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
പോസ്റ്റ് കാര്‍ഡ് സൈസ് (4 ഇഞ്ച് X 6 ഇഞ്ച്) കളര്‍ ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്). ഇത് അഡ്മിറ്റ് കാര്‍ഡിനൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന പ്രഫോര്‍മയില്‍ ഒട്ടിച്ചിരിക്കണം.
നിര്‍ബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങള്‍
ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയോ ലെന്‍സോ ധരിക്കുന്നതിനു തടസ്സമില്ലെങ്കിലും സണ്‍ഗ്ലാസ് ഒഴിവാക്കണം.
കടലാസ് ഷീറ്റ്, കടലാസ് കഷണങ്ങള്‍, ജ്യോമെട്രി ബോക്സ്, പെന്‍സില്‍ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാല്‍ക്കുലേറ്റര്‍, പേന, സ്കെയില്‍,റൈറ്റിങ് പാഡ്, പെന്‍ഡ്രൈവ്, ഇറേസര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് പെന്‍, സ്കാനര്‍
മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, മൈക്രോചിപ്
വോലറ്റ്, ഹാന്‍ഡ് ബാഗ്, ക്യാമറ
പായ്ക്കറ്റിലാക്കിയതോ അല്ലാത്തതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍, വാട്ടര്‍ ബോട്ടില്‍. (പ്രമേഹമുള്ള വിദ്യാര്‍ഥികള്‍ക്കു മുന്‍കൂര്‍ അനുവാദമുണ്ടെങ്കില്‍ ഷുഗര്‍ ടാബ്ലറ്റ്സ്, പഴങ്ങള്‍, സുതാര്യമായ വാട്ടര്‍ബോട്ടിലില്‍ വെള്ളം എന്നിവ കൊണ്ടുവരാന്‍ അനുവാദമുണ്ട്).