കാസർകോട്: അനാശാസ്യം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് ലോഡ്ജ് മുറിയില്‍ നിന്ന് പുറത്തേക്ക് ചാടിയ ആസാം സ്വദേശിനിക്ക് ഗുരുതര പരിക്ക്.
ചെറുവത്തൂര്‍ ദേശീയപാതക്ക് സമീപത്തുള്ള ലോഡ്ജിലെ മൂന്നാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടിയ ആസാം സ്വദേശി റീന ബഹ്റ ( 21 ) യെ സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ചന്തേരയിലാണ് സംഭവം.പരിക്കേറ്റ യുവതിയെ പൊലീസ് വാഹനത്തില്‍ തന്നെ ചെറുവത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
പോലീസ് എത്തുമ്പോൾ യുവതി മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.ആസാം യുവതി ചെറുവത്തൂരില്‍ എത്താനിടയായ സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇവിടെ മയക്കുമരുന്ന് കച്ചവടവും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.