കണ്ണൂര്‍: ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു. പേരാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിലായിരുന്നു സംഭവം.കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാ(28)ണ് കൊല്ലപ്പെട്ടത്.
മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ്(29)നെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തു . ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം.
ആന്ധ്രയില്‍ നിന്നും സിമന്റ് ലോഡുമായി കൂത്തുപറമ്ബിലേക്ക് വരികയായിരുന്നു ഇരുവരും.ഇതിനിടെ സിദ്ദിഖും നിഷാദും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് നിഷാദ് ജാക്കി ലിവര്‍ ഉപയോഗിച്ച് സിദ്ദിഖിനെ അടിച്ചത്.