KeralaNEWS

താനൂര്‍ ബോട്ട് ദുരന്തം ഞെട്ടിക്കുന്നത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പോര്‍ട്ട് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് ആയിരിക്കും മാരിടൈം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

Signature-ad

ആവര്‍ത്തിച്ച്, ആവര്‍ത്തിച്ച് ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടാകുന്നു. അത് തടയുന്നതിനുള്ള യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല. ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. തുടങ്ങിയ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇന്നുണ്ടായത്. ഈ ദുരന്തത്തിന്റെ കാര്യകാരണങ്ങളിലേക്ക് കടന്ന്, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളിലേക്ക് പോകുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നത്.

Back to top button
error: