Month: May 2023
-
Kerala
അച്ഛന്റെയും അമ്മയുടെയും ഏക മകള്‍; വീടിന് മുന്നിലെ നെയിംബോര്‍ഡിന്റെ തിളക്കം മങ്ങും മുന്‍പേ വന്ദന യാത്രയായി…
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവം കേരളക്കരയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്കിടെയാണ് ഡോ. വന്ദന ദാസിനെ അക്രമാസക്തനായ യുവാവ് ആക്രമിച്ചത്. പോലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. കഴുത്തിലും മുതുകിലും നെഞ്ചിലും കുത്തേറ്റ ഡോക്ടറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്കാരി ബിസിനസുകാരനായ മോഹന്‍ ദാസിന്റെയും അമ്മ വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്കിലാണ് വീട്. അസീസിയ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു. വീടിന്റെ മുന്നിലുള്ള മതിലില്‍ വെച്ചിരിക്കുന്ന നെയിം ബോര്‍ഡിന്റെ തിളക്കം മങ്ങുന്നതിന് മുന്‍പ് വന്ദന എല്ലാവരെയും വിട്ട് യാത്രയായി. പ്ലസ് ടു വരെ നാട്ടില്‍ തന്നെയാണ് വന്ദന പഠിച്ചത്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു. കുടുംബത്തിനും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട കുട്ടി. പഠിച്ച് ഡോക്ടറാകണം ജനങ്ങളെ സേവിക്കണം എന്നെല്ലാമായിരുന്നു വന്ദനയുടെ ആഗ്രഹം. എന്നാല്‍, ഡോക്ടറായി ജോലി തുടങ്ങി ഏറെ വൈകാതെ തന്നെ മരണം അവളെ കവര്‍ന്നെടുത്തു. ഒന്നര മണിക്കൂറോളം…
Read More » -
Crime
വയനാട്ടില്‍ ഭാര്യയുടെ കാല്‍ കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനിടെയാണ് സംഭവം. കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രന്‍ ഭാര്യ മുത്തുവിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു. മേയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ചന്ദ്രനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.
Read More » -
Crime
ലഹരിക്ക് അടിമയായ അധ്യാപകന്‍ അക്രമം നടത്തിയത് സസ്പെന്‍ഷനിലിരിക്കെ; വനിതാ ഡോക്ടറുടെ മുതുകില്‍ കുത്തേറ്റത് ആറു തവണ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നത് ലഹരിക്ക് അടിമയായ പ്രതി. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ലഹരിക്ക് അടിമയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍നിന്ന് ഇറങ്ങിയതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് മറ്റൊരു അടിപിടി കേസില്‍പ്പെട്ട് വൈദ്യപരിശോധയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിയായ ഡേ. വന്ദന ദാസിനെ അതിക്രൂരമായി കുത്തിക്കൊന്നത്. സഹോദരന്റെ വീട്ടിലുണ്ടായ അടിപിടിയില്‍ പ്രതിയുടെ കാലിലുണ്ടായ മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. മേശപ്പുറത്തെ കത്രിക കൈക്കലാക്കിയ പ്രതി പിന്നില്‍നിന്ന് ഡോക്ടറെ കുത്തുകയായിരുന്നു. ഡോക്ടറുടെ മുതുകിലും കഴുത്തിലും ഉള്‍പ്പെടെ ആറു തവണയാണ് ഇയാള്‍ കുത്തിയത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറുടെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പോലീസുകാരും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്തിയത്. തുടര്‍ന്നാണ് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം ബുധനാഴ്ച പുലര്‍ച്ചെ ഒമ്പത് മണിയോടെയാണ്…
Read More » -
Kerala
മീനിന് തീറ്റ കൊടുക്കവേ വിദ്യാര്‍ഥിനി പടുതാക്കുളത്തിൽ വീണ് മരിച്ചു
ഇടുക്കി: മീനിന് തീറ്റ കൊടുക്കവേ നെടുങ്കണ്ടത്ത് വിദ്യാര്‍ഥിനി പടുതാക്കുളത്തിൽ വീണു മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സ്കൂള്‍ ഗ്രൂപ്പില്‍ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മെസ്സേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുവാനായി പോയതായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ പടുതാക്കുളത്തിൽ കണ്ടെത്തിയത്. പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read More » -
Kerala
ഡോക്ടര്‍ക്ക് പരിചയക്കുറവ്, ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നെന്ന് ആരോഗ്യമന്ത്രി; മന്ത്രി റിപ്പോര്‍ട്ട് തേടുകയല്ലാതെ മറുപടി പുറത്ത് വിടാറില്ലെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം/കൊല്ലം: ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന കാര്യമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. പോലീസുകാരുടെ മധ്യത്തിലാണ് സംഭവം നടന്നത്. പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ അതിശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആക്രമണം തടയാന്‍ 2012ല്‍ നിയമം കൊണ്ടുവന്നു. അതിനെ കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു. നിയമം കൂടുതല്‍ ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നു. ഓര്‍ഡിനന്‍സ് ഇറക്കാനാണ് ആലോചന. ആശുപത്രികളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നത്. വനിതാ ഡോക്ടര്‍ക്ക് ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ്…
Read More » -
Kerala
അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയിൽ
കോഴിക്കോട്: അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരിയിലാണ് സംഭവം. ചേമഞ്ചേരി തുവക്കോട് പോസ്റ്റ് ഓഫീസിന് സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.പ്രജിത്ത് യുഎഇയില്‍ ഹെൽത്ത് സെന്ററില്‍ ജോലി ചെയ്യുകയാണ്.മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
LIFE
”അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല! എനിക്ക് പറയാനുള്ളത് എന്താണെന്ന് ആരും ചോദിച്ചില്ല”
ഭാഗ്യദേവതയെന്ന ചിത്രത്തിലൂടെയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നിഖില വിമല്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് താരം. സിനിമയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമുള്ള നിഖിലയുടെ പ്രതികരണങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മുന്‍പൊരിക്കല്‍ താന്‍ പറഞ്ഞ കാര്യം എല്ലാവരും വളച്ചൊടിക്കുകയായിരുന്നുവെന്ന് നിഖില പറയുന്നു. ”ഓരോ നാടിനും ഓരോ പ്രത്യേകതകളല്ലേ, അതേക്കുറിച്ച് സംസാരിച്ചതില്‍ ഒരു വരി മാത്രം എടുത്ത് കൊടുക്കുകയായിരുന്നു എല്ലാവരും. ഞാന്‍ പറഞ്ഞത് വലിയൊരു പാരഗ്രാഫാണ്. പ്രത്യേകതകളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. വിവാദമുണ്ടാക്കാനായി പറഞ്ഞു എന്ന തരത്തിലാണ് നിങ്ങള്‍ അതിനെ സമീപിച്ചത്. എന്ത് പറഞ്ഞു, എവിടെ പറഞ്ഞു എന്ന് പോലും നിങ്ങള്‍ക്കറിയില്ല. അതിന്റെ വാസ്തവം എന്താണെന്നോ എന്തിനാണ് അങ്ങനെ പറഞ്ഞതെന്നോ, ഞാന്‍ അത് പറഞ്ഞിട്ടുണ്ടെന്നോ നിങ്ങള്‍ എന്നോട് ചോദിച്ചിട്ടില്ല. ഇനി അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ട് കാര്യമില്ല. അതൊരു സംഭാഷണമായിരുന്നു, അതെങ്ങനെയാണ് പ്രസ്താവനയായി മാറിയത്. ഞാന്‍ പറഞ്ഞത് നിങ്ങള്‍ വളച്ചൊടിക്കുമ്പോള്‍ എനിക്ക്…
Read More » -
Kerala
ടെക്നോ പാർക്കിൽ നിന്നും മല്ലപ്പള്ളി വഴി എറണാകുളത്തേക്ക് കെഎസ്ആർടിസി സർവീസ്
തിരുവനന്തപുരം: ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൂവാറിൽ നിന്നും ടെക്നോപാർക്ക്, പുനലൂർ, പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, കോട്ടയം വഴി എറണാകുളത്തേക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ് നാളെ (മെയ് 11) മുതൽ സർവീസ് ആരംഭിക്കുന്നു. മധ്യതിരുവിതാംകൂറിൽ നിന്നും തിരുവനന്തപുരം ഐടി മേഖലയിൽ ജോലി ചെയ്യുന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ്. *പൂവാർ – ഏറണാകുളം SF* ( *വിഴിഞ്ഞം – കഴക്കൂട്ടം – വെഞ്ഞാറമൂട് – പുനലൂർ – പത്തനംതിട്ട – കോഴഞ്ചേരി – മല്ലപ്പള്ളി – കറുകച്ചാൽ – പുതുപ്പള്ളി – കോട്ടയം – കാഞ്ഞിരമറ്റം – വൈറ്റില വഴി* ) ⏰ *പൂവാർ 15.30* *കഴക്കൂട്ടം(ടെക്നോപാർക്ക്)16.45* *വെഞ്ഞാറമൂട് 17.15* *പുനലൂർ 18.30* *പത്തനംതിട്ട 19.40* *മല്ലപ്പള്ളി 20.50* *കോട്ടയം 21.35* *ഏറണാകുളം 23.20* *എറണാകുളം – പൂവാർ SF* ( *വൈറ്റില – കാഞ്ഞിരമറ്റം – കോട്ടയം – പുതുപ്പള്ളി – കറുകച്ചാൽ – മല്ലപ്പള്ളി – കോഴഞ്ചേരി –…
Read More » -
Kerala
നാളെ രാവിലെ എട്ടുമണി വരെ പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ്(23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ…
Read More » -
NEWS
ഇമ്രാനെ വിട്ടയയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരും; പാകിസ്ഥാനില്‍ കലാപത്തീ പടരുന്നു
ഇസ്ലാമാബാദ്: അറസ്റ്റ് ചെയ്ത മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിട്ടയയ്ക്കുന്നതുവരെ പാകിസ്ഥാനിലെ പ്രക്ഷോഭം തുടരുമെന്ന സൂചന നല്‍കി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി. പിടിഐയുടെ അധ്യക്ഷനാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍. നേതാക്കളോടും അണികളോടും ഇമ്രാനെ പിന്തുണയ്ക്കുന്നവരോടും ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലെക്‌സില്‍ പ്രാദേശിക സമയം രാവിലെ എട്ടിന് എത്തിച്ചേരണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. ഇമ്രാനെ പുറത്തുവിടുന്നതുവരെ നിലവിലെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുമെന്ന് ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ പാര്‍ട്ടി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ശരിവച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ ഇന്നു സമീപിക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം ‘വിചിത്രമാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ (70) അര്‍ധ സൈനിക വിഭാഗമായ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് കോടതിയില്‍ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് സംഭവം. ഇമ്രാനെ കോളറില്‍…
Read More »