കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല് തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനിടെയാണ് സംഭവം.
കമ്പിവടി കൊണ്ട് ഭാര്യയുടെ കാല് തല്ലിയൊടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രന് ഭാര്യ മുത്തുവിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു.
മേയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ചന്ദ്രനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.