Month: May 2023
-
LIFE
വീടിന്റെ എല്ലാഭാഗത്തും ഓടിനടക്കുന്ന പാറ്റകളെ തുരത്താൻ ചില വഴികൾ…
വീടിന്റെ എല്ലാഭാഗത്തും ഓടിനടക്കുന്ന പാറ്റകളെ തുരത്തുന്നത് വളരെ പ്രയാസമാണ്. അടുക്കളയിലാണ് ഇവരുടെ വാസം കൂടുതൽ. പാത്രങ്ങളിലും കിടക്കയിലും ഷെൽഫുകളിലും ഒക്കെ കയറുന്ന ഇവ രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നുണ്ട്. പാറ്റകളെ വീട്ടിൽ നിന്നും പൂർണമായി ഓടിക്കാനും തിരിച്ച് വരാതിരിക്കാനും ചില വഴികളുണ്ട്. പാറ്റകളെ നശിപ്പിക്കുന്നതിനേക്കാൾ നല്ലത് അവ വരാതെ നോക്കുന്നതല്ലേ? ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം. പാത്രങ്ങൾ കൃത്യമായി കഴുകുക ഭക്ഷണം കഴിച്ച പാത്രങ്ങൾ കൃത്യമായി കഴുകി വയ്ക്കണം. പ്രത്യേകിച്ച് രാത്രിയിൽ ഒരിക്കലും സിങ്കിൽ പാത്രങ്ങൾ കഴുകാതെ ഇടരുത്. പാറ്റകൾ കൂടാനുള്ള പ്രധാന കാരണമാണിത്. കൂടാതെ, എത്രനേരം പാത്രം കഴുകാതെ വയ്ക്കുന്നോ അത്രയും അണുക്കൾ പെരുകുകയും ചെയ്യും. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് വീടിന്റെ ഒരുഭാഗത്തും വെള്ളം കെട്ടിനിൽക്കാനോ ചോരാനോ അനുവദിക്കരുത്. പാറ്റകൾ മാത്രമല്ല കൊതുകും വളരുന്നതിന് ഇത് സഹായിക്കും. മാലിന്യങ്ങൾ വീട്ടിനുള്ളിൽ വേണ്ട മാലിന്യങ്ങൾ ഒരിക്കലും വീട്ടിനുള്ളിൽ കൂട്ടി വയ്ക്കരുത്. അല്ലെങ്കിൽ കൃത്യമായി അവ എടുത്തുമാറ്റണം. അല്ലെങ്കിൽ പാറ്റകൾ പെരുകും. തറയും വൃത്തിയാക്കണം…
Read More » -
LIFE
എത്ര ഉറങ്ങിയാലും പകൽ മുഴുവൻ ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇവയാകാം കാരണങ്ങൾ
നിങ്ങൾ എത്ര ഉറങ്ങിയാലും പകൽ മുഴുവൻ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇത് ഒരു സാധാരണ പ്രശ്നമാണ്, എല്ലാവർക്കും വരുന്ന കാര്യമാണ്. എന്നാൽ നിങ്ങൾക്ക് ഇങ്ങനെ തോന്നാൻ കാരണങ്ങളുണ്ട്. ദിവസം മുഴുവൻ നിങ്ങൾക്ക് ക്ഷീണം തോന്നുന്നതിനുള്ള അഞ്ച് പൊതു കാരണങ്ങൾ ഇതാ. അസന്തുലിതമായ ഭക്ഷണക്രമം നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ വികാരത്തെ വളരെയധികം സ്വാധീനിക്കുന്നു. പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള ഊർജം നൽകുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ നമ്മൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെങ്കിലോ പ്രധാനപ്പെട്ട പോഷകങ്ങളുടെ കുറവുള്ള ജങ്ക് ഫുഡ് നിറയ്ക്കുകയോ ചെയ്താൽ, നമുക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുകയില്ല, അത് കൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് എപ്പോഴും ചെയ്യേണ്ട കാര്യങ്ങൾ. അമിതവണ്ണം അമിതവണ്ണം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണെന്നത് രഹസ്യമല്ല. എന്നാൽ അമിതവണ്ണമുള്ളത് വിട്ടുമാറാത്ത ക്ഷീണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? പൊണ്ണത്തടി നിങ്ങളുടെ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയുടെ സാധ്യത വർദ്ധിപ്പിക്കുന്നു, ഇത് പകൽ ക്ഷീണത്തിന് കാരണമാകുന്നു. മോശം ഉറക്കവും…
Read More » -
Kerala
കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം: പോലീസ് പറയുന്നതിങ്ങനെ:
ഒരു ദാരുണ സംഭവം നടന്നാൽ, എന്താണ് നടന്നതെന്ന യഥാർത്ഥ വസ്തുത വെളിച്ചത്തു വരുന്നതിന് മുൻപ് തന്നെ മലയാളികളെ ചേരിതിരിപ്പിക്കുന്ന മാധ്യമ പ്രവർത്തനം സമൂഹത്തിന് ഭീഷണിയാണ്. ഡോക്ടർ വന്ദനയുടെ കൊലപാതകം നിഷ്ഠൂരവും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതുമാണ്.അതിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.എന്നാൽ കാര്യമറിയാതെയാണ് മാധ്യമങ്ങൾ ഉൾപ്പെടെ പലരും ഇവിടെ വാർത്തകൾ പടച്ചുവിടുന്നത്.പോലീസിന്റെ കൈയ്യിൽ തോക്കില്ലായിരുന്നോ എന്നായിരുന്നു ചോദ്യം.പോലീസ് ആ സമയത്ത് ഷൂട്ട് ചെയ്യുകയും അയാൾ കൊല്ലപ്പെടുകയും ചെയ്തന്നിരിക്കട്ടെ.എന്തായിരിക്കും അതിനുശേഷമുള്ള ഇവിടുത്തെ സ്ഥിതി ? ഈ മാധ്യമങ്ങൾ ആ സമയം മുതൽ ഏത് രീതിയിൽ വാർത്തകൾ കൈകാര്യം ചെയ്തു തുടങ്ങും ..? ഡോക്ടറെയും പോലീസിനേയുമൊക്കെ കുത്തിയ സന്ദീപിനെ ഒരു പ്രതിയായല്ല പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.സന്ദീപാണ് രാത്രി ഒരുമണിയോടെ പരാതിയുമായി പൊലീസ് എമർജൻസി നമ്പരിലേക്ക് വിളിക്കുന്നത്.തന്നെ അളുകൾ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് വിളിച്ചത്.തുടർന്ന് സ്റ്റേഷനിൽ നിന്ന് അയാൾ വിളിച്ച നമ്പരിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പുലർച്ചെ 3.30 കഴിഞ്ഞപ്പോൾ മറ്റൊരു നമ്പറിൽ നിന്നും സന്ദീപ് വീണ്ടും…
Read More » -
Kerala
രോഗികളെ ചുറ്റിച്ച് ഡോക്ടർമാരുടെ പണിമുടക്ക്; പോലീസിനെതിരെയും ആരോപണം
തിരുവനന്തപുരം: കൊട്ടാരക്കരയിൽ ഡോക്ടർ വന്ദന കുത്തേറ്റു മരിച്ച സംഭവത്തെത്തുടർന്ന് സംസ്ഥാനമൊട്ടാകെ ഡോക്ടർമാരുടെ സംഘടന പ്രഖ്യാപിച്ച പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് രോഗികൾ.സമീപ ജില്ലകളിൽ നിന്നുപോലും രാവിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ എത്തി ക്യൂ നിന്നവർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.സ്വകാര്യ ആശുപത്രികളിലും ഒപി പ്രവര്‍ത്തിച്ചില്ല. ഇന്ന് പുലര്‍ച്ചെയാണ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവമുണ്ടായത്.സര്‍ജന്‍ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസാണ് കൊല്ലപ്പെട്ടത്.സ്വഭാവ ദൂഷ്യത്തിന് സസ്പെന്‍ഷനിലുള്ള നെടുമ്ബന യുപി സ്‌കൂള്‍ അധ്യാപകന്‍ കുടവട്ടൂര്‍ എസ്. സന്ദീപാണ് ക്രൂരമായ കൊലപാതകം നടത്തിയത്.ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മുട്ടുചിറയില്‍ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന.സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡോക്ടര്‍മാര്‍ പണിമുടക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണമാണ് ഉയരുന്നത്. അതേസമയം കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്ബോള്‍…
Read More » -
Crime
ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? എന്തിനാണ് പൊലീസിന് തോക്ക് ? വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി…
Read More » -
Crime
ആദ്യം തലയിൽ കുത്തി, ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചു; ഡോ: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ.
തിരുവനന്തപുരം: ഡോ: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ഒബ്സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി സന്ദീപ് ആക്രമിച്ചു. പിടലിക്കും,തലയിലും തുരുതുരാ കുത്തി പരിക്കേൽപ്പിച്ചു. വന്ദന അവശയായി നിലത്തു വീണപ്പോൾ നിലത്തിട്ടു കുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. അതേസമയം, ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും…
Read More » -
Kerala
ഡോക്ടർ വന്ദന കുത്തേറ്റു മരിച്ചതുമായി ബന്ധുപ്പെട്ട് പോലിസ് ഇൻസ്‌പെക്ടർ ഷമീർ എഴുതുന്നു
“‘പുലർച്ചെ നാല് മണിക്ക് റോഡരുകിൽ പരിക്കേറ്റ് കിടക്കുകയാണ് ആശുപത്രിയിൽ എത്തിക്കണം സഹായിക്കണം എന്ന് പറഞ്ഞ് ഒരാൾ പോലീസിനെ അറിയിക്കുന്നു.രാത്രി ഡ്യൂട്ടിയിലുള്ള പോലീസ് ഉടനെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുന്നു.. ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നല്കുന്നതിനിടയിൽ ഇയാൾ പെട്ടെന്ന് പ്രകോപിതനായി അക്രമാസക്തനാകുന്നു. അവിടെയുണ്ടായിരുന്ന പോലീസുകാരെയും കണ്ണിൽ കണ്ടവരെയും ആക്രമിക്കുന്നു.ആദ്യം ഒരു പോലീസുകാരനെ തലക്ക് കുത്തുന്നു. പിന്നീട് ചികിത്സിച്ച യുവ ഡോക്ടറെ മാരകമായി കുത്തി. ഹോസ്പിറ്റലിൽ കൊണ്ടുവന്നയാൾ ഏതെങ്കിലും കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയല്ല.രാത്രി വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണ്. കൂടാതെ ഒരു സർക്കാർ സ്കൂൾ അധ്യാപകനുമാണ്. ഇയാൾ ആദ്യം ആക്രമിച്ചത് ഇയാളെ ആശുപത്രിയിലെത്തിച്ച പോലീസുകാരെയാണ്.അതിൽ ഒരു പോലീസുകാരന് തലക്കാണ് കുത്തേറ്റത്.അയാൾ ഗുരുതരാവസ്ഥയിലാണ്.. പക്ഷെ, മാധ്യമങ്ങൾ മുഴുവനും ആശുപത്രിയിൽ കൊണ്ടുവന്നയാൾ പ്രതിയെന്ന് പറയുന്നു. അയാളെ വിലങ്ങു വയ്ക്കാതെ അലംഭാവം കാണിച്ചു എന്ന് പറയുന്നു.പോലീസിൻ്റെ അനാസ്ഥയാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണം എന്ന് പറയുന്നു.എല്ലാവരും അങ്ങനെ തന്നെ, രാഷട്രീയ നേതൃത്വങ്ങൾ വരെ, പോലീസിന് എതിരെ അത് ആരോപണമായി ഏറ്റെടുക്കുന്നു. കുറ്റവാളികൾക്കും…
Read More » -
Movie
ഡിനോഡെന്നിസിന്റെ മമ്മുട്ടി ചിത്രം ‘ബസൂക്ക’ ഇന്ന് കൊച്ചിയിൽ ആരംഭിച്ചു
മലയാള സിനിമയിൽ വസന്തം വിരിയിച്ച പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകൻ ഡിനോഡെന്നിസ് സംവിധായകനാകുന്നു. മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (മെയ് 10) കൊച്ചിയിൽ ആരംഭിച്ചു. വെല്ലിംഗ് ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങ് ആരംഭിച്ചത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ്. ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ ബി.ഉണ്ണികൃഷ്ണൻ, ജിനു .വി .എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോഡെന്നിസ് ,നിമേഷ് രവി, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ,സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന…
Read More » -
Crime
ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ ‘മാങ്ങാ’ തട്ടിപ്പ്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
തിരുവനന്തപുരം: പോത്തന്‍കോട് ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ തട്ടിയ പ്രതിയ്ക്കായ് ഊര്‍ജ്ജിത അന്വേഷണം തുടര്‍ന്ന് പോലീസ്. കടയുടമയില്‍നിന്നു ലഭിച്ച സൂചനകളാണ് അന്വേഷണത്തെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കരൂരിലെ എംഎസ് സ്റ്റോഴ്സില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പോലീസുകാരന്‍ മാങ്ങ തട്ടിയത്. കാക്കി പാന്റ്സും ഹെല്‍മറ്റും ധരിച്ച് മീശയുളള ആളാണ് കടയില്‍ എത്തിയത് എന്നാണ് കടയുമടമ ജി. മുരളീധരന്‍ പറയുന്നത്. ബൈക്കിലെത്തിയ ഇയാള്‍ അഞ്ച് കിലോ മാങ്ങ വാങ്ങി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്കും പാത്തന്‍കോട് എസ്എച്ച്ഒയ്ക്കും എന്ന പേരിലാണ് രണ്ടര കിലോ വീതം മാങ്ങ വാങ്ങിയത്. പിന്നീട് ഗൂഗിള്‍ പേ വഴി പണം അയക്കുമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും മുരളീധരന്‍ പറയുന്നു. അതേസമയം, എത്തിയത് പോലീസുകാരന്‍ അല്ലെന്നാണ് അന്വേഷണ നിഗമനം. സ്റ്റേഷന്റെ പേരുകള്‍ പറഞ്ഞതിലുള്ള വൈരുദ്ധ്യമാണ് ഇതിന് കാരണമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം റൂറല്‍ ഡിസ്ട്രിക്റ്റില്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള സ്റ്റേഷനാണ് പോത്തന്‍കോട്. എന്നാല്‍, തിരുവനന്തപുരം സിറ്റിയിലാണ് കഴക്കൂട്ടം. പോലീസുകാരനാണ് എത്തിയത്…
Read More » -
Careers
സൂക്ഷിച്ചാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ദുഖിക്കേണ്ടിവരില്ല; ഈ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന കോഴ്സുകള്‍ ഒഴിവാക്കുക
നഴ്‌സിംഗ്, പാരാമെഡിക്കല്‍ പഠനത്തിന് കേരളത്തില്‍ ആവശ്യത്തിന് സീറ്റില്ലാത്തത് മുതലെടുത്ത് അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നു. അരുണാചല്‍പ്രദേശ്,രാജസ്ഥാന്‍,ഗുജറാത്ത്,ചണ്ഡിഗഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളുടെ പേരിലാണ് തട്ടിപ്പ്. ആശുപത്രികളുടെ പശ്ചാത്തലത്തില്‍ മാത്രം സാദ്ധ്യമാകുന്ന മെഡിക്കല്‍ പഠനം ഒരു ക്ലാസ് മുറിയില്‍ ഒതുക്കും. ഈ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി നേരിട്ടെത്തി പഠനം പൂര്‍ത്തിയാക്കിയതായി സര്‍ട്ടിഫിക്കറ്റും നല്‍കും. രണ്ട് മുതല്‍ എഴ് ലക്ഷം രൂപ വരെയാണ് ഫീസ്. ജോലി തേടുമ്പോഴാണ് സര്‍ക്കാര്‍, സ്വകാര്യമേഖകളില്‍ ഈ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. ഇത്തരം യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ എല്ലാ ജില്ലകളിലും പെട്ടിക്കടകള്‍ പോലെ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ക്ലിനിക്കല്‍ പരിശീലനമോ രോഗീ പരിചരണമോ ഇല്ലാതെയാണ് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 100 രൂപ മുദ്രപ്പത്രത്തില്‍ കരാര്‍ വച്ച് വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ് വാങ്ങിയാണ് പ്രവേശനം നല്‍കുന്നത്. ഈ തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. ആവശ്യത്തിന് നഴ്‌സിംഗ്, പരാമെഡിക്കല്‍ സീറ്റില്ലാത്തതിനാല്‍ വര്‍ഷം 1.5 ലക്ഷം കുട്ടികളാണ്…
Read More »