IndiaNEWS

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ‘ദി കേരള സ്റ്റോറി’‌ അണിയറപ്രവര്‍ത്തകര്‍ 

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ‘ദി കേരള സ്റ്റോറി’‌ അണിയറപ്രവര്‍ത്തകര്‍. സിനിമയ്ക്ക് സംസ്ഥാനത്ത് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സന്ദർശനം.

നിര്‍മ്മാതാവ് വിപുല്‍ ഷാ, നായിക ആദാ ശര്‍മ്മ, സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്നിവരാണ് യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. സിനിമയെക്കുറിച്ച്‌ സംസാരിക്കുകയും ദ് കേരള സ്റ്റോറി കാണുന്നതിന് മുഖ്യമന്ത്രിയോട് അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തടയുന്നതിന് യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും അണിയറ പ്രവര്‍ത്തകര്‍ പ്രശംസിച്ചു.

 

Signature-ad

കേരളത്തിലെ സ്ത്രീകള്‍ ഇസ്‌ലാമിക ഭീകരവാദ സംഘടനയായ ഐഎസില്‍ ചേരുന്നതാണ് ദ് കേരള സ്റ്റോറിയുടെ പ്രമേയം.

Back to top button
error: