Month: May 2023

  • Kerala

    നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ച് 4 മരണം; 7 പേര്‍ക്ക് ഗുരുതര പരുക്ക്

    കന്യാകുമാരി: നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൃച്ചന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. നൃത്തപരിപാടിക്കു ശേഷം രാവിലെ അഞ്ച് മണിയോടെയാണ് ഇവര്‍ മടങ്ങിയത്. വാഹനത്തിനുള്ളില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ കന്യാകുമാരി സ്വദേശികളും ഒരാള്‍ മലയാളിയുമാണെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

    Read More »
  • NEWS

    വിവാഹം മാത്രമല്ല, ശ്രീലക്ഷ്മിക്ക് വിവാഹസമ്മാനമായി വീടും നിർമ്മിച്ചുനൽകി മാർത്തോമ്മാ സഭ

    പത്തനംതിട്ട: അനാഥത്വം കരിനിഴൽ വീഴ്ത്തിയ ജീവിതത്തിനു അഭയവും ആശ്രയവും നൽകിയ മാർത്തോമ്മാ സഭയുടെ അയിരുർ കർമ്മേൽ മന്ദിരം തന്നെ ശ്രീലക്ഷ്മിയുടെ വിവാഹത്തിന് വേദിയായി.ഒപ്പം എഴുമറ്റൂരിൽ സഭ പാവങ്ങൾക്കായി നിർമ്മിച്ചു നൽകിയ വീടുകളിൽ ഒന്ന് വിവാഹസമ്മാനവും.  ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ശ്രീലക്ഷ്മിക്ക് മർത്തോമ്മ സഭയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രമാണ് അഭയം നല്കിയത്.പതിനഞ്ചാം വയസിൽ അയിരൂർ കർമ്മേൽ മന്ദിരത്തിലെത്തിയ ശ്രീലക്ഷ്മി പ്ലസ്ടു വും ഫാഷൻ ഡിസൈനിംഗും അവിടെ നിന്ന് പഠിച്ചു  22 വയസ് പൂർത്തിയായ ശ്രീലക്ഷ്മി ഇവിടെ നിന്നും ഇന്നലെ കുടുംബജീവിതത്തിലേക്ക് കടക്കുകയായിരുന്നു.കോഴഞ്ചേരി വെള്ളിയറ വള്ളപ്പുരയിൽ പ്രഹ്ളാദൻ – സിന്ധു ദമ്പതികളുടെ മകനായ ശ്രീജിത്ത് ആണ് വരൻ. കർമ്മേൽ മന്ദിരത്തിൽ കതിർ മണ്ഡപമൊരുക്കി ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.കർമ്മേൽ മന്ദിരം ജനറൽ സെക്രട്ടറി സാംകുട്ടി അയ്യക്കാവിൽ ,വൈസ് പ്രസിഡൻ്റ് റവ.ഫിലിപ്പ് ജോർജ് എന്നിവർ വധുവിനെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചാനയിച്ചു.ഇന്നലെ 11.40നുളള ശുഭമുഹൂർത്തത്തിൽ കർമ്മേൽ മന്ദിരത്തിൻ്റെ ആഡിറ്റോറിയത്തിലൊരുക്കിയ വിവാഹവേദിയിൽ അഗ്നിസാക്ഷിയായി ശ്രീജിത് ശ്രീലക്ഷ്മിയുടെ കഴുത്തിൽ…

    Read More »
  • Kerala

    കണ്ണൂരിൽ കാർ കലുങ്കിലിടിച്ചു മറിഞ്ഞ് രണ്ടു മരണം

    കണ്ണൂര്‍: കൂത്തുപറമ്പ് മെരുവൻപാറയിൽ കാർ കലുങ്കിലിടിച്ചു മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരവിന്ദാക്ഷന്‍(65), ഷാരോണ്‍(എട്ട്) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Local

    ഇടുക്കിയിൽ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു

    ഇടുക്കി:കമ്പംമെട്ടിൽ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു.സംഭവത്തിൽ മാതാപിതാക്കളായ സാധുറാം (23), മാലതി (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു..മദ്ധ്യപ്രദേശ് സ്വദേശികളാണ് ഇവർ. കമ്ബംമെട്ടില്‍ ദമ്ബതികളെന്ന വ്യാജേനയാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം ഏഴിനാണ് കമിതാക്കള്‍ക്ക് കുഞ്ഞ് പിറന്നത്.ജനിച്ചയുടന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.   ശുചിമുറിയിലാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്നാണ് സാധുറാമും മാലതിയും പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.സമീപത്തെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും.

    Read More »
  • Local

    ലഹരിമരുന്നിന് അടിമ; പതിനഞ്ചുകാരൻ വനിതാ മജിസ്ട്രേട്ടിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു

    തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ വനിതാ മജിസട്രേറ്റിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.രാത്രി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈല്‍ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയുമായിരുന്നു. മജിസ്‌ട്രേറ്റിനോട് സംസാരിക്കുന്നതിനിടെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്തായിരുന്നു കുത്താന്‍ ശ്രമിച്ചത്.മജിസ്ട്രേറ്റ് ബഹളംവച്ചതോടെ പുറത്തായിരുന്ന പൊലീസ് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

    Read More »
  • India

    ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം; വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

    ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.പടിഞ്ഞാറന്‍ ത്രിപുരയിലാണ് സംഭവം.  ഗൗതം ശര്‍മ (26), സുദീപ് ചേത്രി (31)പത്തന്‍ജിത്ത് സിംഗ് (26) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം.വിദ്യാർത്ഥിനിയെ ബലമായി കാറിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് 90 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

    Read More »
  • Kerala

    ഇടിമിന്നലേറ്റ് കണ്ണൂരിൽ നാലുപേർക്ക് പരിക്ക്

    കണ്ണൂർ: ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്.ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിൽ വിനോദസഞ്ചാരത്തിനെത്തിയവർക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ടു നാലുമണിയോടെയാണ് സംഭവം. അരിവിളഞ്ഞ പൊയിലിലെ അബിൻ ബാബു (22), പയ്യന്നൂർ സ്വദേശികളായ പി.എസ്.അക്ഷയ് (22), സി.വി.ജിതിൻ ( 22), പി.വിഷ്ണു (22) എന്നിവർക്കാണു പരുക്കേറ്റത്.ഇവരെ കണ്ണൂർ പരിയാരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • Local

    വികസനത്തിന്റെ ചൂളംവിളി മുഴങ്ങാതെ വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷൻ

    തൃശൂർ:ഷൊർണൂർ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷനിലേക്കുള്ളത്.തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ അവസാന സ്റ്റേഷനാണിത്.ഷൊർണൂർ ജങ്‌ഷൻ വഴി കടന്നുപോകാത്ത ദീർഘദൂര ട്രെയിനുകൾക്ക് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും കൂടാതെ ഷൊർണൂരിന്റെ ഉപഗ്രഹ സ്റ്റേഷനായി വള്ളത്തോൾ നഗറിനെ മാറ്റിയെടുക്കണമെന്നുമുള്ള ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.അതെല്ലാം  അനാവശ്യങ്ങളായി തോന്നിയതുകൊണ്ടാവും വള്ളത്തോൾ നഗറിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ഇന്നും ട്രെയിനുകൾ തെക്കോട്ടും വടക്കോട്ടും ഇതിലെ നിർത്താതെ പായുന്നത്.     ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ മൂന്നു ട്രെയിനുകളാണ് ഷൊർണൂരിൽ പ്രവേശിക്കാതെ തൊട്ടടുത്ത ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ റെയിൽവേ വഴി തിരിച്ചുവിട്ടത്. തിരുവനന്തപുരം-ലക്നൗ രപ്തി സാഗർ, ആലപ്പി ധൻബാദ്, മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവയാണ് ആ ട്രെയിനുകൾ.ഈ ട്രെയിനുകൾക്ക് വള്ളത്തോൾ നഗറിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.എന്നാൽ ഇത് കൂടാതെ ഇതിന് മുൻപ് വേറെയും നിരവധി ട്രെയിനുകൾ  ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ റെയിൽവേ വഴി തിരിച്ചുവിട്ടിട്ടുണ്ട്.ഷൊർണൂരിന് പകരം തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ വള്ളത്തോൾ നഗറിൽ ഈ ട്രെയിനുകൾക്കൊന്നും സ്റ്റോപ്പ് അനുവദിക്കാൻ…

    Read More »
  • Kerala

    സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുന: പരിശോധിക്കണം; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

    വിളക്കേന്തിയ വനിത-എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.ആതുരസേവന രംഗത്ത് ഇന്ന് ലോകമെങ്ങും മലയാളി വനിതകളുടെ സാന്നിധ്യമുണ്ട്.അതിനാൽതന്നെ അന്താരാഷ്ട്ര നഴ്സസ് ദിനം കേരളത്തിന്റെ ആതുരശുശ്രൂഷാ മികവിന്റെ അംഗീകരിക്കൽ ദിനം കൂടിയാണ്.എന്നാൽ പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ഷിഫ്റ്റ് ഡ്യൂട്ടിക്ക് ശേഷവും ഇവരിൽ പലർക്കും ഇന്നും ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നത് ഒരു കോട്ടമായി തന്നെ അവശേഷിക്കുന്നു.  സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് 2018ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുതുക്കി നിശ്ചയിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത് ഈ‌ വർഷം ജനുവരി 23-നായിരുന്നു.2018 ലെ ഉത്തരവ് പ്രകാരം 50 കിടക്കകളുള്ള സ്വാകാര്യ ആശുപത്രിയിൽ മിനിമം വേതനം 20,000 രൂപയായിരിന്നു.100 കിടക്കകള്‍ വരെയുള്ള ആശുപതികളില്‍ 24,400 രൂപയും 200 കിടക്കവരെയുള്ള ആശുപതികളില്‍ 29,200 രൂപയും 200 ന് മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ 32,400 രൂപയുമായിരുന്നു മിനിമം വേതനമായി നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ സ്വകാര്യ…

    Read More »
  • India

    വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്‌റ്റേഷനില്‍ വെച്ച്‌ പ്രസവിച്ചു

    ബംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്‌റ്റേഷനില്‍ വെച്ച്‌ പ്രസവിച്ചു.ബല്ലാരി കുലര്‍ഗിന്ദി ഗ്രാമത്തിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ 23 കാരിയാണ് പ്രസവിച്ചത്. ബൂത്ത് നമ്ബര്‍ 228 ലാണ് മനില എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെയാണ് മനിലയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇടപെട്ട് യുവതിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും അവിടെ വെച്ച് യുവതി‌ പ്രസവിക്കുകയുമായിരുന്നു.യുവതിയെ കൂടുതല്‍ പരിചരണത്തിനായി തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റി.

    Read More »
Back to top button
error: