ബംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്‌റ്റേഷനില്‍ വെച്ച് പ്രസവിച്ചു.ബല്ലാരി കുലര്‍ഗിന്ദി ഗ്രാമത്തിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ 23 കാരിയാണ് പ്രസവിച്ചത്.
ബൂത്ത് നമ്ബര്‍ 228 ലാണ് മനില എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെയാണ് മനിലയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇടപെട്ട് യുവതിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും അവിടെ വെച്ച് യുവതി പ്രസവിക്കുകയുമായിരുന്നു.യുവതി യെ കൂടുതല്‍ പരിചരണത്തിനായി തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റി.