Month: May 2023
-
Crime
കുട്ടിയുടെ ഫോണും പണവും തട്ടിയെടുത്തു; യുവാക്കള്‍ പിടിയില്‍
കൊച്ചി: പതിമൂന്നുകാരന്റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. മട്ടാഞ്ചേരി പുത്തന്‍വീട്ടില്‍ ഹന്‍സില്‍ (18), ജൂടൗണ്‍ സ്വദേശി സുഹൈല്‍ (19) എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി കൂവപ്പാടം സുജാത ജങ്ഷന് സമീപത്തുവെച്ച് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയില്‍നിന്ന് 15,000 രൂപ വിലമതിക്കുന്ന ഫോണാണ് ഇവര്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ എറണാകുളത്തുള്ള മൊബൈല്‍ ഷോപ്പില്‍ വില്‍ക്കാന്‍ ശ്രമിക്കവേ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ നേരത്തേ മോഷണക്കേസില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Read More » -
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.33 ശതമാനം വിജയം
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. തിരുവനന്തപുരം മേഖല മികച്ച നേട്ടമാണ് കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം. ഇത്തവണ 16ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.
Read More » -
Kerala
ശബരി റെയിൽപ്പാതയെ എതിർക്കുന്നവരുടെ ലക്ഷ്യം വേറെ: രാജു ഏബ്രഹാം
റാന്നി: ശബരി റെയിൽപ്പാതയെ എതിർക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്ന് മുൻ റാന്നി എംഎൽഎ രാജു ഏബ്രഹാം.മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിന് ഉതകുന്നതുമായ ശബരി റെയില്‍വേ അനിവാര്യമാണെന്നും പദ്ധതി അട്ടിമറിക്കുവാനുള്ള ഗൂഡ ശക്തികളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍കരുതെന്നും രാജു ഏബ്രഹാം പറഞ്ഞു. നാളിതുവരെ 264 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി വിനിയോഗിച്ചു. 100 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിക്കുകയും,പദ്ധതി ചെലവിന്റെ ആകെത്തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിന്റെ ഭാഗമായി 2000കോടി രൂപ കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ചിലര്‍ പദ്ധതിയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. എറണാകുളം -ഇടുക്കി -കോട്ടയം -പത്തനംതിട്ട -കൊല്ലം – തിരുവനന്തപുരം എന്നീ ജില്ലകളിലെ മലയോര പ്രദേശത്തിന്റെ വികസനം സ്വപ്നതുല്യമാകുന്ന നിര്‍ദ്ഷ്ട ശബരി റെയില്‍വേ പദ്ധതി അട്ടിമറിക്കുവാന്‍ മലയോര ജനത ആരെയും അനുവദിക്കില്ല.ശബരി റെയില്‍വേ എന്നത് കേരളത്തിന്റെ സമസ്ത മേഖലകളുടെയും വികസന കുതിപ്പിന് വഴിവെക്കുന്ന പദ്ധതിയാണ്.നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടും യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി…
Read More » -
Crime
”ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ട്; കാല്‍മുട്ട് തല്ലിത്തകര്‍ത്തത് രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതി”
തിരുവനന്തപുരം: പാല്‍ വിറ്റുമടങ്ങവേ ക്ഷീരകര്‍ഷകയെ ആണ്‍ വേഷത്തില്‍ കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചെത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ച് കാല്‍മുട്ട് തല്ലിത്തകര്‍ത്ത സംഭവത്തില്‍ മരുമകളും അയല്‍വാസിയുമായ സുകന്യ(27) അറസ്റ്റിലായി. ആറാലുംമൂട് പുന്നക്കണ്ടത്തില്‍ വയലുനികത്തിയ വീട്ടില്‍ വാസന്തി(63)യെ ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് ഇവര്‍ ആക്രമിച്ച് കാല്‍മുട്ട് തകര്‍ത്തത്. ഇവരുടെ രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. ഭര്‍ത്താവ് തന്നെ ദിവസവും മര്‍ദിക്കുന്നത് ഇവരുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ആക്രമണം. കൊല്ലാന്‍ വേണ്ടി അല്ലായിരുന്നുവെന്നും രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവ സമയത്ത് ഇവര്‍ ധരിച്ചിരുന്ന കറുത്ത ഷര്‍ട്ടും ലെഗ്ഗിന്‍സും കറുത്ത മുഖം മൂടിയും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ നിന്ന് പോലീസിന് ലഭിച്ചു. ഭര്‍ത്താവിന്റേതാണ് കറുത്ത ഷര്‍ട്ട്. കമ്പിപ്പാര കൊണ്ട് അടിയേറ്റ് കാല്‍പ്പൊട്ടിയ വാസന്തിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
Read More » -
Kerala
ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
തൃശൂർ:ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍.ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഈ മാസം ഒമ്ബതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ബെഡില്‍ കിടത്തി തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.ഒരുമിച്ചു താമസിച്ചു വന്ന യുവതിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവതിയുമായും പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഇത് ഝാര്‍ഖണ്ഡ് സ്വദേശിനി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.കൊലപാതകത്തിന് ശേഷം മലപ്പുറം തവനൂരിലേക്ക് പോയ പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, ചെന്നൈയിലും കട്ടപ്പനയിലും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.
Read More » -
Kerala
രാജധാനിയെ പോലീസ് നിർത്തിച്ചു; യാത്രക്കാർക്ക് കയറാനായി
കണ്ണൂർ:രാജധാനി എക്‌സ്പ്രസില്‍ കോച്ചിന്റെ വാതില്‍ അടച്ച് കുറ്റിയിട്ട് സമീപം പാന്‍ട്രി ജീവനക്കാര്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചതിനെ തുടര്‍ന്ന് കയറാനാകാതെ പാടുപെട്ട യാത്രക്കാർക്ക് തുണയായി റയിൽവെ പോലീസ്. ലഗേജ് ഉള്ളത് കാരണം മറ്റ് വാതില്‍ തേടി പോകാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ട്രെയിനിനകത്തേക്ക് കടക്കാനായില്ല. ഇതിനിടയില്‍ യാത്രക്കാര്‍ കയറാതെ ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ റെയില്‍വേ പൊലീസ് വിഷയം ഗാര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തി.തുടര്‍ന്ന് ഗാര്‍ഡ് സിഗ്നല്‍ കൊടുത്ത് ട്രെയിന്‍ വീണ്ടും നിര്‍ത്തിക്കുകയും യാത്രക്കാരെ കയറ്റി പുറപ്പെടുകയുമായിരുന്നു. ബുധനാഴ്ച പുലര്‍ചെ തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് കണ്ണൂരിലെത്തിയപ്പോഴായിരുന്നു സംഭവം.
Read More » -
Kerala
വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പു കടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ കടിച്ചതായി അഭിനവിന് സംശയം തോന്നി. ഉടന്‍ കുട്ടി അച്ഛനോട് വിവരം പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍ ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എലിയാകാം കടിച്ചത് എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനില്‍ മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയില്‍…
Read More » -
Crime
ഡോക്ടറെ അക്രമിക്കു മുന്നില്‍ നിര്‍ത്തി പോലീസ് മാറിനിന്നു; അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച കേസിന്റെ അന്വേഷണം കൊട്ടാരക്കര പോലീസില്‍നിന്നു മാറ്റി ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനു പിന്നാലെയാണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.എം.ജോസിനാണു ചുമതല. പ്രതി ജി.സന്ദീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അടുത്തദിവസം കോടതിയെ സമീപിക്കും. കൊലപാതകം, വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പിക്കല്‍, ആയുധം കൊണ്ടുള്ള ആക്രമണം, അന്യായ തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ക്കു പുറമേ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം, ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ അതിക്രമം തടയല്‍ നിയമം എന്നിവയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അക്രമിക്കു മുന്നില്‍ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ നിര്‍ത്തിയശേഷം പോലീസ് മാറിനിന്നെന്ന് എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സന്ദീപ് അപ്രതീക്ഷിതമായി അക്രമാസക്തനായപ്പോള്‍ കീഴ്‌പ്പെടുത്താന്‍ പോലീസ് സംഘം ഒരുമിച്ചു ശ്രമിച്ചില്ല. തോക്കോ ലാത്തിയോ ഉണ്ടായിരുന്നുവെങ്കില്‍ ഇടപെടല്‍ ഫലപ്രദമാകുമായിരുന്നു. രാത്രി പട്രോളിങ്ങില്‍ സ്വയരക്ഷ കൂടി കണക്കിലെടുത്തു തോക്കും ലാത്തിയും കരുതണമെന്ന ഡിജിപിയുടെ ഉത്തരവു പാലിച്ചില്ലെന്നു വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഡിജിപി…
Read More » -
Crime
നവജാതശിശുവിനെ അവിവാഹിതരായ മാതാപിതാക്കള്‍ കഴുത്തുഞെരിച്ച്് കൊലപ്പെടുത്തിയത് വീട്ടുകാരെേപ്പടിച്ച്!
ഇടുക്കി: കമ്പംമെട്ടില്‍ നവജാതശിശുവിനെ കൊന്നത് വീട്ടില്‍നിന്ന് പുറത്താക്കുമെന്ന് ഭയന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനും മാലതിക്കും ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കമിതാക്കളായ ഇരുവരുടെയും വിവാഹം അടുത്തമാസം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിന് മുന്‍പ് കുഞ്ഞ് ജനിച്ചു എന്ന് അറിഞ്ഞാല്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്ന് സാധുറാം മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഇരുവര്‍ക്കും ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ശൗചാലയത്തില്‍വച്ചായിരുന്നു പ്രസവം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്. പിറ്റേന്ന് പതിവായി ജോലി നല്‍കുന്നയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഇരുവരും കരയുന്നതാണ് കണ്ടത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ എത്തിച്ച് പരിശോധിച്ചു. പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ഡോക്ടറാണ് കൊലപാതകം സംശയിക്കുന്നതായി പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ…
Read More » -
Local
കടുവയ്ക്ക് വച്ച കെണിയിൽ വീണത് പട്ടി !
റാന്നി:കടുവയ്ക്കു വച്ച കെണിയിൽ പട്ടി വീണു.റാന്നി പെരുനാട്ടിലായിരുന്നു സംഭവം. പെരുനാട്ടിലും പരിസര പ്രദേശങ്ങളിലും കുറച്ചുനാളായി കടുവ ശല്യം വ്യാപകമായിരുന്നു.പശുക്കൾ ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു.ഇതിനെ തുടർന്നായിരുന്നു വനംവകുപ്പിന്റെ നേതൃത്വത്തിൽ കടുവയെ കുടുക്കാനായി കൂട് വച്ചത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ ഇറച്ചി തിന്നാൻ എത്തിയപ്പോഴാണ് ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്.കുറച്ചു ദിവസങ്ങളായി കടുവ ഭീതിയിലായിരുന്നു പെരുനാട് നിവാസികൾ. മടത്തുംമൂഴി കുളത്തുംനീരവിൽ തുടർച്ചയായ ദിവസങ്ങളിൽ രണ്ട് പശുക്കളെയാണ് കടുവ കൊന്നത്.വനാതിർത്തിയോട് ചേർന്ന ഗ്രാമങ്ങളാണിത്.
Read More »