കണ്ണൂർ:രാജധാനി എക്സ്പ്രസില്‍ കോച്ചിന്റെ വാതില്‍ അടച്ച് കുറ്റിയിട്ട് സമീപം പാന്‍ട്രി ജീവനക്കാര്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചതിനെ തുടര്‍ന്ന് കയറാനാകാതെ പാടുപെട്ട യാത്രക്കാർക്ക് തുണയായി റയിൽവെ പോലീസ്.
ലഗേജ് ഉള്ളത് കാരണം മറ്റ് വാതില്‍ തേടി പോകാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ട്രെയിനിനകത്തേക്ക് കടക്കാനായില്ല. ഇതിനിടയില്‍ യാത്രക്കാര്‍ കയറാതെ ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ റെയില്‍വേ പൊലീസ് വിഷയം ഗാര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തി.തുടര്‍ന്ന് ഗാര്‍ഡ് സിഗ്നല്‍ കൊടുത്ത് ട്രെയിന്‍ വീണ്ടും നിര്‍ത്തിക്കുകയും യാത്രക്കാരെ കയറ്റി പുറപ്പെടുകയുമായിരുന്നു.
ബുധനാഴ്ച പുലര്‍ചെ തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് കണ്ണൂരിലെത്തിയപ്പോഴായിരുന്നു സംഭവം.