Month: May 2023
-
രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേ
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു 2 വര്‍ഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എച്ച്.എച്ച്. വര്‍മ ഉള്‍പ്പെടെ 68 പേരെ ജില്ലാ ജഡ്ജിമാരാക്കി ഉയര്‍ത്തിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. സ്ഥാനക്കയറ്റിന് എതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ എച്ച്.എച്ച്. വര്‍മയ്ക്ക് രാജ്‌കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. 65% പ്രമോഷന്‍ ക്വോട്ടയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ വര്‍മ ഉള്‍പ്പെട്ടിരുന്നു. 200 ല്‍ 127 മാര്‍ക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്. കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെ ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്നു ചോദിച്ചതു മോദിയെന്നു പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലായിരുന്നു രാഹുലിന് ശിക്ഷ. തുടര്‍ന്ന് അദ്ദേഹത്തിന് ലോക്‌സഭാംഗത്വം നഷ്ടമായി. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സൂറത്തിലെ സെഷന്‍സ് കോടതി നിരസിച്ചിരുന്നു.
Read More » -
India
സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മുന്നില്‍; ഏറ്റവും പിന്നില്‍ പ്രയാഗ് രാജ്
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മേഖല മുന്നില്‍. 99.91 ശതമാനം വിജയത്തോടെ, കേരളത്തിന് അഭിമാനമായിരിക്കുകയാണ് തിരുവനന്തപുരം മേഖല. ഉപരിപഠനത്തിന് അര്‍ഹത നേടിയവരില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ആണ്. 78.05 ശതമാനമാണ് വിജയം. 16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. പതിവ് പോലെ പെണ്‍കുട്ടികള്‍ തന്നെയാണ് മികച്ച നേട്ടം കൈവരിച്ചത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് 6.01 ശതമാനം പെണ്‍കുട്ടികളാണ് അധികമായി ജയിച്ചത്. 6.80 ശതമാനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയുമധികം പേര്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നത്. 1.36 ശതമാനം വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ചുവരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ.…
Read More » -
Movie
ഒമര്‍ ലുലുവിന്റെ ‘പവര്‍സ്റ്റാറി’ന് എന്ത് പറ്റി? ചര്‍ച്ചയായി സംവിധായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
അന്തരിച്ച തിരക്കഥകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുമെന്ന് അറിയിച്ച് ചിത്രമായിരുന്നു പവര്‍സ്റ്റാര്‍. ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ ഗംഭീര തിരിച്ചു വരവാകും പവര്‍സ്റ്റാര്‍ എന്നായിരുന്നു അവകാശ വാദം. ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്റര്‍ ഉള്‍പ്പെടെ പുറത്ത് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, കുറച്ച് നാളുകളായി ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ ഒന്നും എത്തിയിരുന്നില്ല. ഇതോടെ ചിത്രത്തിന് എന്ത് പറ്റി എന്നായിരുന്നു സിനിമ പ്രേമികള്‍ ചോദിച്ചു കൊണ്ടിരുന്നത്. ഇപ്പോഴിത പവര്‍സ്റ്റാര്‍ ഉപേക്ഷിച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍. അതിനു കാരണം ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മ ദിനത്തില്‍ ഒമര്‍ ലുലു പങ്കുവച്ച ഒരു കുറിപ്പാണ്. ‘പവര്‍സ്റ്റാര്‍ സിനിമ നടന്നില്ലെങ്കിലും കോവിഡ് സമയത്ത് Dennis Joseph സാറിനെ പരിചയപ്പെടാനും അടുത്തറിയാന്‍ സാധിച്ചതും സിനിമാ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍??.Forever Remembered, Forever Missed ??.’- എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ ചിത്രം ഉപേക്ഷിച്ചോ എന്നാണു കൂടുതല്‍ പേരും അന്വേഷിക്കുന്നത്. ഒമറിന്റെ കുറിപ്പിലെ ‘സിനിമ നടന്നില്ലെങ്കിലും’ -എന്ന വാക്കാണ്…
Read More » -
Crime
ചാറ്റിങ് ചീറ്റിങ്ങായതിനെച്ചൊല്ലി തര്‍ക്കം; പാര്‍ക്കിലേക്ക് വിളിച്ചുവരുത്തി കാമുകിയുടെ കരണത്തടിച്ചു
കണ്ണൂര്‍: തലശേരിയിലെ പാര്‍ക്കില്‍ മൊബൈല്‍ ചാറ്റിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ തല്ലി. താന്‍ അറിയാതെ മറ്റുളളവരുമായി ചാറ്റു നടത്തിയെന്ന് ആരോപിച്ചാണ് യുവാവ് വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചത്. കാമുകിയെ പാര്‍ക്കിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു കയ്യേറ്റം. വാക്കേറ്റം നടത്തുകയും കരണത്തടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്ത യുവാവിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ തലശേരി ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം കാമുകന്‍ മുങ്ങിയിരിക്കുകയാണ്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്. തലശേരി നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. കോഴിക്കോട് ജില്ലക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ചൊക്ളി നിടുമ്പ്രം സ്വദേശിയായ അഭിനവിനെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭവം. തലശേരിയിലെ വിനോദ സഞ്ചാരകേന്ദ്രമായ ഓവര്‍ബറീസ് ഫോളിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവുമായി സോഷ്യല്‍ മീഡിയ വഴി പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥിനിയെ തലശേരിയിലേക്ക് യുവാവ് വിളിച്ചുവരുത്തുകയായിരുന്നു. അഭിനവ് ആവശ്യപ്പെട്ടതു പ്രകാരം ട്രെയിന്‍ മാര്‍ഗമാണ് വിദ്യാര്‍ഥിനി തലശേരിയിലെത്തിയത്. ഇതിനു ശേഷം ഓവര്‍ബറീസ്…
Read More » -
Kerala
”നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത്”! ഡോക്ടര്‍മാരോട് തട്ടിക്കയറി സിപിഎം എംഎല്‍എ
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ എംഎല്‍എയും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കം. സിപിഎം നേതാവും കോങ്ങാട് എംഎല്‍എയുമായ കെ.ശാന്തകുമാരിയും ഡോക്ടര്‍മാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. എംഎല്‍എ മോശം പരാമര്‍ശം നടത്തിയതായി ഡോക്ടര്‍മാര്‍ ആരോപിച്ചു. ‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’ എംഎല്‍എ പറഞ്ഞതായാണ് ഡോക്ടര്‍മാരുടെ ആരോപണം. കൊട്ടാരക്കരയില്‍ ഡൂട്ടിക്കിടയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ രോഷം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. അതേസമയം, ആരോപണം എംഎല്‍എ നിഷേധിച്ചു. ഭര്‍ത്താവിനെ തൊട്ടുനോക്കിയാണ് ഡോക്ടര്‍ മരുന്നു കുറിച്ചതെന്ന് എംഎല്‍എ ആരോപിച്ചു. തെര്‍മോമീറ്റര്‍ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും അവര്‍ പറഞ്ഞു. രോഗിക്കു വേണ്ട പരിഗണന ലഭിച്ചില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. പനിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. വേണ്ട രീതിയില്‍ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ എംഎല്‍എയുടെ ഭാഗത്തു നിന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമര്‍ശം ഉണ്ടായെന്നാണ് പരാതി. എംഎല്‍എ പിന്നീട് ഭര്‍ത്താവിനെയും കൂട്ടി മടങ്ങുകയും ചെയ്തു. സംഭവം വിവാദമായതോടെ ഗവ.ഡോക്ടര്‍മാരുടെ സംഘടന രാത്രി…
Read More » -
NEWS
ഈ നമ്പരുകളില്‍നിന്ന് കോള്‍ വന്നാല്‍ ഉടന്‍ ബ്‌ളോക്ക് ചെയ്യുക; എടുത്തുപോയാല്‍ പണിയാകും
ന്യൂഡല്‍ഹി: ഫോണ്‍ ഉപയോഗിക്കാത്ത സമയത്തുപോലും മൈക്രോഫോണ്‍ വഴി സ്മാര്‍ട്ട്ഫോണ്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ സംരക്ഷണ ബില്‍ തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. രാത്രി ഉറങ്ങുന്ന സമയത്ത് വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ട്വിറ്ററിലെ എന്‍ജിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ദബിരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍, തങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിക്കുന്നില്ലെന്ന് വാട്‌സ്ആപ്പ് വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പരിഹരിക്കാന്‍ ആന്‍ഡ്രോയിഡ് ഉടമകളായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായും വാട്‌സ് ആപ്പ് അറിയിച്ചു. അജ്ഞാത രാജ്യാന്തര നമ്പരുകളില്‍ നിന്നുള്ള സ്പാം കാളുകള്‍ (സ്പാം: തെറ്റായ ഉദ്ദേശ്യത്തോടെ കൂട്ടത്തോടെ അയയ്ക്കുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും) വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാട്‌സ്ആപ്പിന് നോട്ടീസ് അയയ്ക്കുമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്തോനീഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60),…
Read More » -
Crime
വാഹന ഷോറൂമില്‍നിന്നു ബൈക്കുകള്‍ മറിച്ചുവില്‍പ്പന; ജീവനക്കാരന്‍ പിടിയില്‍
പത്തനംതിട്ട: വാഹന ഷോറൂമില്‍നിന്നു ബൈക്കുകള്‍ മറിച്ചു വിറ്റ ജീവനക്കാരന്‍ പിടിയിലായി. എക്‌സ്‌ചേഞ്ചായി ബൈക്ക് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയതിന് ഷോറൂം ജീവനക്കാരന്‍ അറസ്റ്റില്‍. എറണാകുളം നെല്ലാട് സ്വദേശി ജോവി ജോര്‍ജ് (30) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡൈ്വസര്‍ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്. ഏഴംകുളം സ്വദേശി ദീപുവിന്റെ ബൈക്ക് മറിച്ചുവിറ്റെന്ന പരാതി പ്രകാരമെടുത്ത കേസില്‍ അന്വേഷണത്തെതുടര്‍ന്ന് പ്രത്യേകസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വേറെ എട്ടോളം ബൈക്കുകള്‍ ഇയാള്‍ ഷോറൂമില്‍നിന്ന് ഇത്തരത്തില്‍ മറിച്ചു വിറ്റിട്ടുള്ളതായി പരാതി ലഭിച്ചതായി പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read More » -
Crime
തോക്കുകൊണ്ട് വാടകക്കാരിയുടെ തലയ്ക്കടിച്ചു; കെട്ടിട ഉടമ അറസ്റ്റില്‍
പത്തനംതിട്ട: തോക്കുകൊണ്ട് വാടകക്കാരിയുടെ തലയ്ക്കടിച്ച കെട്ടിട ഉടമ അറസ്റ്റില്‍. കട മുറിക്ക് വാടക കൂട്ടുന്നതുമായ ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കെട്ടിട ഉടമ വാടകക്കാരിയെ എയര്‍ഗണ്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചത്. തെങ്ങമം കൊല്ലായ്ക്കല്‍ അനിതാ ഭവനില്‍ രവിയാണ് (68) അറസ്റ്റിലായത്. പരുക്കേറ്റ വീട്ടമ്മ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തെങ്ങമം ജങ്ഷനില്‍ ആഷാ ബോട്ടിക് ആന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്, ആഷാ ടെക്സ്റ്റൈല്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന പള്ളിക്കല്‍ ആനയടി ചെറുകുന്നം ഗൗരി ശങ്കരത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ആശാ നായര്‍(41)ക്ക് നേരെയാണ് കെട്ടിടം ഉടമ രവി ആക്രമണം നടത്തിയത്. ആശയും അനില്‍കുമാറും ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രവിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ അനിലിനെ രവി അസഭ്യം പറഞ്ഞുവെന്നും അത് ചോദിക്കാന്‍ ചെന്ന തന്നെ ആക്രമിക്കുകയും ചെയ്തുവെന്നുമാണ് ആശയുടെ പരാതി. തോക്ക് ഉപയോഗിച്ച് കൈക്കും തലയ്ക്കും ഇടിച്ചു. പരുക്കേറ്റ ആശയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കെട്ടിടത്തിന് വാടക കൂട്ടി വേണമെന്ന്…
Read More » -
Crime
താനൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ബൈക്ക് മോഷ്ടിച്ചും ക്രൂരത
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച പിതാവും മക്കളുമെത്തിയ ബൈക്കും മോഷണം പോയി. താനൂര്‍ പൂരപ്പുഴ ബോട്ടപകടത്തില്‍ മരിച്ച ഓലപീടികയിലെ കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖിന്റെ ബൈക്കാണ് മോഷണം പോയിയത്. അപകട ദിവസം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് മക്കളായ ഫാത്തിമ മിന്‍ഹ, ഫൈസാന്‍ എന്നിവരോടൊന്നിച്ച് സ്വന്തം ബൈക്കിലാണ് സിദ്ദിഖ് എത്തിയത്. ജെട്ടിക്ക് സമീപം ബൈക്ക് നര്‍ത്തിയിട്ട ശേഷമാണ് ബോട്ടില്‍ മൂവരും കയറിയത്. ദുരന്തത്തിന് ശേഷം രണ്ടാം ദിവസം വാഹനം ഇവിടെ കണ്ടവരുണ്ടായിരുന്നു. വീട്ടിലെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മൂന്നാം ദിവസം ബൈക്ക് എടുക്കാന്‍ ബന്ധുക്കള്‍ തീരത്ത് എത്തിയപ്പോഴാണ് മോഷണം പോയത് അറിഞ്ഞത്. ഭാര്യ മുനീറ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിയും നല്‍കി. സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിദ്ദിഖ്. അവധിക്കാലമായതിനാല്‍ മക്കളുടെ സന്തോഷത്തിനായാണ് ബോട്ട് യാത്രക്ക് എത്തിയത്. അതേസമയം, താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി നിയോഗിച്ച റിട്ട: ഹൈക്കോടതി ജസ്റ്റിസ് വി.കെ മോഹനന്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ…
Read More »
