CrimeNEWS

വിമാനത്തില്‍ എയര്‍ ഹോസ്റ്റിസിന് ലൈംഗിക പീഡനം; യാത്രക്കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ദുബായ്-അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റിസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. പഞ്ചാബിലെ ഝലന്തറിലെ കോട്‌ലി ഗ്രമാത്തിലെ രജീന്ദര്‍ സിങ്ങാണ് മദ്യപിച്ച് എയര്‍ ഹോസ്റ്റസുമായി രൂക്ഷമായ തര്‍ക്കിച്ചശേഷം അവരെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പോലീസ് അറിയിച്ചു.

ഈ വിവരം എയര്‍ ഹോസ്റ്റസ് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ക്രൂവിലെ അംഗങ്ങള്‍ വിഷയം അമൃത്‌സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ലൈന്റെ സഹസുരക്ഷ മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമൃത്‌സറിലെ ശ്രീ ഗുരു രാമദാസ്ജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയതോടെ പ്രതിയെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു.

Signature-ad

ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക എന്നീ വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: