IndiaNEWS

മുന്‍ ബി.ജെ.പി. സര്‍ക്കാരിനെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ഗഹ്‌ലോത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സച്ചിന്‍ പൈലറ്റ്

ജയ്പുർ: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അഞ്ചു ദിവസം നീണ്ടു നിന്ന അഴിമതി വിരുദ്ധ പദയാത്ര സമാപിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്തുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെ മുൻ ബി.ജെ.പി. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സച്ചിൻ യാത്ര ആരംഭിച്ചത്.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെതിരെയുള്ള ആരോപണങ്ങളിൽ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു സമാപന യോഗത്തിൽ സച്ചിന്റെ അന്ത്യശാസനം. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഗഹ്‌ലോത് സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സച്ചിൻ മുന്നറിയിപ്പു നൽകി. രാജസ്ഥാനിലെ പി.എസ്.സി ഉത്തരക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു.

അതേസമയം സച്ചിന്റെ പദയാത്രയെ കുറിച്ച് പാർട്ടി ഹൈക്കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഗഹലോതും സച്ചിനുമായുള്ള പരസ്യകലഹം വഷളായതോടെ സച്ചിന്റെ നീക്കങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. 2020-ൽ സച്ചിന്റെ നേതൃത്വത്തിൽ സംസ്ഥാനസർക്കാരിനെതിരേ നടത്തിയ അട്ടിമറിനീക്കത്തിന് തടയിടാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും രണ്ട് ബി.ജെ.പി. നേതാക്കളും തന്നെ സഹായിച്ചെന്നായിരുന്നു ഗഹലോത്തിന്റെ ആരോപണം. തുടർന്ന് ഗുരുതര അഴിമതിയാരോപണങ്ങൾ നേരിടുന്ന വസുന്ധര രാജെയെ ഗഹ്ലോത് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് സച്ചിനും രംഗത്തെത്തി. പിന്നാലെയായിരുന്നു അഴിമതിയ്ക്കെതിരെയുള്ള പോരാട്ടമെന്ന പേരിൽ സച്ചിൻ പദയാത്ര ആരംഭിച്ചത്.

Back to top button
error: