KeralaNEWS

യുജിസി നെറ്റ് പരീക്ഷ ജൂൺ 13 മുതൽ

കോളേജ് അധ്യാപകരാവുന്നതിനും ഗവേഷണത്തിനുമുള്ള അര്‍ഹതാ നിര്‍ണയത്തിനായി നടത്തുന്ന, യു.ജി.സി.-നെറ്റ് (2023 ജൂണ്‍) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷ. 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. കേരളത്തില്‍ 16 പരിക്ഷാകേന്ദ്രങ്ങളുണ്ട്.

യോഗ്യത: യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദാനന്തര ബിരുദം/തത്തുല്യമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത, ഒ.ബി.സി.(എന്‍.സി.എല്‍.), എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തേഡ് ജെന്‍ഡറിനും 50 ശതമാനം മാര്‍ക്ക് മതി.

അപേക്ഷാഫീസ്: ജനറല്‍ വിഭാഗക്കാര്‍ക്ക് 1150 രൂപയും ഇ.ഡബ്ല്യു,എസ്., ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തേഡ് ജെന്‍ഡറിനും 325 രൂപയുമാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഫീസ് ജൂണ്‍ ഒന്നിന് രാത്രി 11.50 വരെ അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് www.ugcnet.nta.nic. in. അപേക്ഷ ഓണ്‍ലൈനായി മേയ് 31 വരെ (വൈകീട്ട് 5 മണി) സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ അതിന് ജൂണ്‍ 2, 3 തീയതികളില്‍ അവസരമുണ്ടായിരിക്കും.

Back to top button
error: