എല്‍ഡി ക്ലാര്‍ക്ക് / ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് എ എന്നീ തസ്തികയിലാണ് ഒഴിവുകള്‍. 1600 ഒഴിവുകളാണ് ഉള്ളത്. പ്ലസ്‌ടുക്കാര്‍ക്കാണ് അവസരം. ജൂണ്‍ 8ന് അകം അപേക്ഷിക്കണം. https://ssc.nic.in
മലയാളം, കന്നട ഉള്‍പ്പെടെ 15 ഭാഷകളിലായിരിക്കും പരീക്ഷ നടത്തുന്നത്. ഓണ്‍ലൈന്‍ പരീക്ഷ 2023 ഓഗസ്റ്റില്‍ നടക്കും. പ്രായപരിധി 18 -27 വയസ്സ് (2023 ആഗസ്റ്റ് അടിസ്ഥാനമാക്കി(. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ് / സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 8. 100 രൂപയാണ് അപേക്ഷാ ഫീസ്.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക.∙അപേക്ഷിക്കേണ്ട വിധം: https://ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായി അപേക്ഷിക്കണം. ആദ്യഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.