KeralaNEWS

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. നീതു – നിഷാദ് ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്. അട്ടപ്പാടിയിലെ കടുക് മണ്ണ ഊര് നിവാസികളാണ് നീതുവും നിഷാദും. ഈ മാസം ജൂൺ അഞ്ചിനായിരുന്നു നീതുവിന്റെ പ്രസവ തീയതി പറഞ്ഞിരുന്നത്. ഇതിനായി മെയ് 15 മുതൽ തന്നെ ആശുപത്രിയിൽ നീതു അഡ്മിറ്റായിരുന്നു. ഇന്നാണ് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: